റമളാൻ വിശേഷം



 
കോഴിക്കോട്:

1തയാറെടുപ്പ് വിശുദ്ധ റമളാനിന്റെ പാവന കവാടങ്ങൾ മലർക്കെ തുറക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം!.


ഹിജ്റ  കലണ്ടർ പ്രകാരമുള്ള റജബ് മാസം മുതൽ വിശ്വാസി സമൂഹം ഈ പുണ്യ മാസത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. നനച്ചു കുളി എന്നറിയപ്പെടുന്ന ഒരുക്കങ്ങളെല്ലാം ഒരു വിധം പൂർത്തിയായി.

ഇനിയും വല്ലതും ബാക്കിയുണ്ടെങ്കിൽ അതെല്ലാം (മുസ്‌ലിം വീടുകളിലും മസ്ജിദുകളിലും) തകൃതിയായ രീതിയിൽ നടക്കുന്നുമുണ്ട്.
   
_വിശ്വാസീ ഹൃദയങ്ങളില്‍ ഈമാനിക ചൈതന്യം നിറഞ്ഞു കവിയുന്ന, തെറ്റുകളില്‍ നിന്ന് അകന്നു നില്‍ക്കാനും ആരാധന കര്‍മ്മങ്ങളില്‍ കൂടുതലായി വ്യാപൃതരാവാനും എല്ലാവരും പരസ്പരം മത്സരിക്കുന്ന ദിനരാത്രങ്ങളാണ് റമളാനിലേത്._

_"റമളാന്‍ ആരംഭിച്ചാല്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യും" എന്ന് ഇസ്ലാമിന്റെ അന്ത്യ പ്രവാചകൻ മുഹമ്മദ് നബി (സ) പറഞ്ഞത് റമളാനിന്റെ ഉദ്ദ്യേശ്യ ലക്ഷ്യവും പവിത്ര സന്ദേശവുമാണ് ചൂണ്ടിക്കാണിക്കുന്നത്._ 

റമളാനിനെ എതിരേല്‍ക്കാനായി വിശ്വാസികൾ മാസങ്ങള്‍ക്ക് മുമ്പ് തന്നെ തയ്യാറാകുന്നു. റജബ് മാസം എത്തുന്നതോടെ 'റജബിലും ശഅബാനിലും ഞങ്ങള്‍ക്ക്‌ നീ അനുഗ്രഹം ചൊരിയേണമേ നാഥാ, റമളാന്‍ ഞങ്ങള്‍ക്ക്‌ എത്തിച്ചു തരേണമേ’ എന്ന പ്രാര്‍ത്ഥനയാല്‍ വിശ്വാസിയുടെ മനസ്സ്‌ റമളാനെ വരവേല്‍ക്കാന്‍ തയാറെടുത്തു കഴിഞ്ഞു.             

ഇതിന്റെ ബാഹ്യമായ ചില അടയാളങ്ങൾ മാത്രമാണ് വീടും പരിസരവും മാലിന്യങ്ങളിൽ നിന്നും വൃത്തികേടുകളിൽ നിന്നും ശുദ്ധിയാക്കുക, 

പുന:ക്രമീകരണം നടത്തുക, മസ്ജിദുകൾ കൂടുതൽ മോടി കൂട്ടുക, സൗകര്യപ്പെടുത്തുക തുടങ്ങിയതൊക്കെ. എന്നാൽ ഇതോടൊപ്പം അഹംഭാവം, അസൂയ,_
_വിദ്വേഷം, ശത്രുത, പക തുടങ്ങിയ മാനസിക രോഗങ്ങളിൽ നിന്ന് ഹൃദയത്തെ പരിപൂർണ്ണമായും മുക്തമാക്കി ആത്മ സംസ്കരണവും അവയവ നിയന്ത്രണവും കൈവരുത്തുക എന്നതാണ് പരിപാവനമായ വ്രതമാസത്തെ അർഹിക്കുന്ന വിധത്തിൽ വരവേൽക്കാനും ഉപയോഗപ്പെടുത്താനും അത്യാവശ്യമെന്ന് മുസ്ലിം സമുദായം മനസ്സിലാക്കുന്നുണ്ട്. 

ഒരു യഥാർത്ഥ മുസൽമാനെ സംബന്ധിച്ചിടത്തോളം ഇതാണ് അതിപ്രധാനവും_

ടി. കെ. മുഹമ്മദലി ചെറൂപ്പ 
•▂▂▂▂▂▂▂▂▂▂▂▂▂▂▂• _(തുടരും)_
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments