പൊതുസ്ഥലങ്ങളിൽ ഇനി മാലിന്യം തള്ളുന്നത് കണ്ടാൽ പരാതി പ്പെട്ട സമയം പരിഹാരം നൽകുന്നു.
കോഴിക്കോട് :
28/05/23
പൊതുനിരത്തില്‍ മാലിന്യം കണ്ടാല്‍ മൂക്കുപൊത്തി നടക്കേണ്ട. ഉടൻ തന്നെ അധികാരികളെ ഓണ്‍ലൈനായി അറിയിക്കാം.
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് സേവനം ഒരുക്കിയത്. കളക്‌ട്രേറ്റ് വാര്‍ റൂമിലെ https://warroom.lsgkerala.gov.in/garbage വെബ്സൈറ്റിലേക്ക് ഫോട്ടോ എടുത്ത് പൊതുജനങ്ങള്‍ക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാം. ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, പ്രദേശത്തിന്റെ പേര്, മൊബൈല്‍ നമ്ബര്‍, മാലിന്യം സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള ലാൻഡ് മാര്‍ക്ക്, ചിത്രം തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്. മൊബൈല്‍ നമ്ബര്‍ രഹസ്യമാക്കി വെക്കുന്നതിനാല്‍ വിവരം നല്‍കിയതാരെന്ന് പുറത്തറിയില്ല.
പ്രദേശത്ത് നിന്ന് ഏഴ് ദിവസത്തിനുള്ളില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കും. കൗണ്‍സിലര്‍മാര്‍, വാര്‍ഡ് മെമ്ബര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, റിസോഴ്‌സ് പേഴ്സന്മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു. മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം വീണ്ടും വലിച്ചെറിയല്‍ തുടരുന്ന സ്ഥലങ്ങളില്‍ പോര്‍ട്ടബിള്‍ സി.സി.ടി.വി സ്ഥാപിച്ച് നടപടി സ്വീകരിക്കണമെന്നും ജില്ലയിലെ തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന വലിച്ചെറിയല്‍ മുക്ത ജില്ലാതല അവലോകന യോഗത്തില്‍ തീരുമാനിച്ചു. തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ടി പ്രസാദ്, സൂപ്രണ്ട് പ്രകാശ് കെ.എം, മാലിന്യമുക്ത നവകേരള കോഡിനേറ്റര്‍ മണലില്‍ മോഹനൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments