സ്വർണം സ്ട്രോംഗ് റൂമിൽ എത്തിയതിൽ വീഴ്ച പറ്റിയെന്നു കണ്ടെത്തി

mediaworldlive news Kozhikode 

പത്തനംതിട്ട: 

സബരിമലയിൽ180 പവന്‍ സ്വര്‍ണം എത്തിക്കുന്നതില്‍ വീഴ്ചയുണ്ടായതായി തിരുവാഭരണം കമ്മീഷണറാണ് കണ്ടെത്തിയത്. നടവരവായി ലഭിക്കുന്ന സ്വര്‍ണം യഥാസമയം ദേവസ്വം ബോര്‍ഡിന്റെ ആറന്മുളയിലെ സ്ട്രോംഗ് റൂമില്‍ എത്തിക്കാറാണ് പതിവ്.

ഡിസംബര്‍ 27 മുതല്‍ ജനുവരി 19 വരെയുള്ള ലഭിച്ച 180 പവന്‍ സ്വര്‍ണം കഴിഞ്ഞ ദിവസമാണ് സ്ട്രോംഗ് റൂമില്‍ എത്തിച്ചത്. നടയടച്ചതിന് ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ സ്വര്‍ണവും വെള്ളിയുമെല്ലാം സ്ട്രോംഗ് റൂമില്‍ എത്തിക്കണമെന്നിരിക്കെയാണ് വീഴ്ചയുണ്ടായത്. 410 പവന്‍ സ്വര്‍ണമാണ് ശബരിമലയില്‍ നടവരവായി ഇക്കഴിഞ്ഞ മണ്ഡല - മകരവിളക്ക് കാലഘട്ടത്തില്‍ ലഭിച്ചത്. സ്വര്‍ണം ശബരിമലയില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ തിരുവാഭരണം കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണം.
മീഡിയ വേൾഡ് ലൈവ് ന്യൂസ്

Post a Comment

0 Comments