ഇസ്ലാമിലെ അനന്തരാവകാശം , ലളിതമാണ് ദൈവികനിയമങ്ങൾ

mediaworldlivenews kozhikode 


പ്രകാശനം 27/10 വെള്ളിയാഴ്ച അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ


അബൂദാബി :
26/10/23

അബുദാബി ശരീഅ: കോടതി ഉദ്യേഗസ്ഥനും മലയാളിയുമായ അബ്ദുസ്സലാം നീർക്കുന്നം ഇസ്ലാമിലെ അനന്തരാവകാശത്തെ കുറിച്ചെഴുതിയ ബൃഹത്തായ പുസ്തകം 27/10ന്ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഇന്ത്യൻ ഇസ്ലാമിക്ക് സെന്ററിൽ വെച്ച് പ്രമുഖരുടെ സാനിദ്ധ്യത്തിൽ പ്രകാശനം ചെയ്യപ്പെടുന്നു.

ഒരാൾ മരണപ്പെടുന്നതോടുകൂടിയാണ് അയാളുടെ സമ്പാദ്യങ്ങൾക്ക് മറ്റുള്ളവർ അനന്തരാവകാശികളായി മാറുന്നത്. വിശുദ്ധ വേദത്തിലെ നിയമങ്ങളിലും, പ്രവാചകചര്യയിലെ വിശദാംശങ്ങളിലും വളരെ സുതാര്യവും, സുലളിതവുമായി ഇതു സംബന്ധമായ വസ്തുതകൾ ഇതിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് . പക്ഷെ മലയാളത്തിൽ അനന്തരാവകാശ വിഷയങ്ങൾ പ്രതിപാദിച്ചിറങ്ങിയ  പുസ്തകങ്ങൾ തന്നെ വളരെ ശുഷ്കവും, ഉള്ളതു പോലും വളരെ സങ്കീർണവും ദുർഗ്രാഹ്യവുമാണ് എന്ന് പറയാതെ വയ്യ. ഇവിടെയാണ് അബ്ദുസ്സലാം അഹ്മദ് നീർക്കുന്നത്തിന്‍റെ "ഇസ്ലാമിലെ അനന്തരാവകാശം, ലളിതമാണ് ദൈവികനിയമങ്ങൾ" എന്ന ഈ പുസ്തകം പ്രസക്തമാകുന്നത്. ഏതു സാധാരണക്കാരനും മനസ്സിലാവുന്ന ലളിതമായ ഭാഷ, പ്രമാണ ബദ്ധമായ അവതരണ ശൈലി, യുക്തിഭദ്രമായ സമർത്ഥന വൈഭവം ഇതൊക്കെക്കൊണ്ടു തന്നെയാണ് ഈ ഗ്രന്ഥം വേറിട്ടതാവുന്നത്. 
290 രൂപ വിലയുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത് കോഴിക്കോട് വചനം ബുക്സ് ആണ് . അവതാരിക കടക്കൽ അബ്ദുൽ അസീസ് മൗലവി 
9946343424

മീഡിയ വേൾഡ് ലൈവ് ന്യൂസ് അബുദാബി
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങളെ വാഡ്സപ്പ് നമ്പറിൽ അറിയിക്കുമല്ലോ 
9633346448 
www.mediaworldlive.com

Post a Comment

0 Comments