കളൻതോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ " പാലസ്തീൻ അൺ ടോൾഡ് റിയാലിറ്റീസ് " സെമിനാർ സംഘടിപ്പിച്ചു.

mediaworldlivenews kozhikode 

ചാത്തമംഗലം: 
27/10/:23/

ആശുപത്രികൾ വരെ ആക്രമിച്ച് മനുഷ്യ ജീവൻ്റെ  തുടിപ്പുകളെ ഇല്ലായിമ ചെയ്ത നാമ വശേഷമാക്കുന്ന കിരാത യുദ്ധമാണ് ഇസ്റാഈൽ  സൈനികർ  ഫലസ്തീൻ്റെ മണ്ണിൽ നടത്തുന്നതെന്ന് 
പ്രമുഖ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രപ്രചാരകനുമായ
വിജീഷ് പരവരി അഭിപ്രായപ്പെട്ടു.

എം.ഇ.എസ് ജില്ലാ  കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കളൻ തോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച
  " പാലസ്തീൻ അൺ ടോൾഡ് റിയാലിറ്റീസ് "    സെമിനാറിൽ  മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.  

യുദ്ധക്കെടുതിയുടെ ആഴം വർദ്ധിപ്പിക്കാൻ ഭാവിയിലെ രാജ്യത്തിൻ്റെ നിക്ഷേപങ്ങളായ കുട്ടികളെ 
ലക്ഷ്യമിടുന്ന കൊടുംക്രൂരതയാണ് രണ ഭൂമിയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 എം.ഇ.എസ് കേരള സംസ്ഥാന  സെക്രട്ടറി വി .പി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. 
എസ്. എം.സി മെമ്പർ അബ്ദുൽ അസീസ് ആശംസകൾ നേർന്നു .
ട്രഷറർ ഹസൻ തിക്കോടി സ്വാഗതവും പ്രിൻസിപ്പാൾ രമേശ് കുമാർ സി.എസ് നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങളെ വാഡ്സപ്പ് നമ്പറിൽ അറിയിക്കുമല്ലോ 
9633346448

www.mediaworldlive.com
Kozhikode 

Post a Comment

0 Comments