media world live news
*27/10/2023*
Kozhikode
വെയിലിന്റെ ചൂട് വകവെക്കാതെ ഉച്ച മുതല്‍ തന്നെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും കോഴിക്കോട്ടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലീഗ് പ്രവര്‍ത്തകരും അനുഭാവികളും ഒഴുകിയെത്തി.
ഐക്യദാര്‍ഢ്യ സന്ദേശമെഴുതിയ ബാനറിന് മുന്നില്‍ നേതാക്കള്‍ അണിനിരന്ന് മുദ്രാവാക്യം വിളിച്ചാണ് റാലിയ്ക്ക് തുടക്കമായത്.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പാലസ്തീൻ ജനതയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ സാദിഖലി ശിഹാബ് തങ്ങള്‍ റാലി ഉദ്ഘാടനം ചെയ്തു. ഡോ.ശശി തരൂര്‍ എം.പി മുഖ്യാതിഥിയായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, മുസ്ലിംലീഗ് അസംബ്ലി പാര്‍ട്ടി ഉപനേതാവ് ഡോ.
എം.കെ മുനീര്‍
എന്നിവര്‍ പ്രസംഗിച്ചു.
പാലസ്തീൻ അംബാസിഡര്‍ അദ്നാൻ മുഹമ്മദ് ജാബിര്‍ അബുഅല്‍ഹൈജ വീഡിയോ സന്ദേശത്തിലൂടെ സദസുമായി സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിൻ ഹാജി നന്ദി പറഞ്ഞു.
മുസ്ലിംലീഗ് അസംബ്ലി പാര്‍ട്ടി സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, മുനവറലി ശിഹാബ് തങ്ങള്‍, സാബിഖലി ശിഹാബ് തങ്ങള്‍, എം.കെ രാഘവൻ എം.പി, സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, അബ്ദുറഹ്മാൻ കല്ലായി,
സി.എച്ച് റഷീദ്, ടി.എം സലീം, സി.പി ബാവ ഹാജി, ഉമ്മര്‍ പാണ്ടികശാല, പൊണ്ടങ്കണ്ടി അബ്ദുല്ല, സി.പി സൈതലവി, കെ.കെ ആബിദ് ഹുസൈൻ തങ്ങള്‍ എം.എല്‍.എ, സി. മമ്മൂട്ടി, അബ്ദുറഹ്മാൻ രണ്ടത്താണി, കെ.എം ഷാജി, എൻ. ഷംസുദ്ദീൻ എം.എല്‍.എ, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, പാറക്കല്‍ അബ്ദുല്ല, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം, പി.കെ.കെ ബാവ, പി.കെ അബ്ദുറബ്ബ്, അഡ്വ. കെ.എൻ.എ ഖാദര്‍, അഡ്വ. എം. ഉമര്‍, എൻ.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.കെ ബഷീര്‍ എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, സി. ശ്യാംസുന്ദര്‍, കളത്തില്‍ അബ്ദുല്ല, എം.സി വടകര, നാലകത്ത് സൂപ്പി, വി.കെ.പി ഹമീദലി, വി.എം ഉമ്മര്‍ മാസ്റ്റര്‍, സി.കെ സുബൈര്‍ തുടങ്ങിയവരും വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി നേതാക്കളും പങ്കെടുത്തു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
0 Comments