കോഴിക്കോട്:
25/10/23
കുറ്റിക്കാട്ടൂർ: ഒക്ടോബർ 25, 26 തീയ്യതികളിൽ നടക്കുന്ന കുറ്റിക്കാട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു.
ടെലിവിഷൻ താരം ഹെന്റിയ ബി. സ്റ്റാലിൻ മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡന്റ് മുജീബ് റഹ്മാൻ ഇടക്കണ്ടി, പെരുവയൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പി.എം. ബാബു, പ്രിൻസിപ്പാൾ സുജ സി., ഹെഡ്മിസ്ട്രസ് ശോഭ വി.എസ്., പി.ടി.എ. , എസ്.എം.സി., എം.പി.ടി.എ. പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
സ്കൂളിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന കലോത്സവത്തിൽ രക്ഷിതാക്കളും കലാപരിപാടികൾ അവതരിപ്പിക്കുന്നു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങളെ വാഡ്സപ്പ് നമ്പറിൽ അറിയിക്കുമല്ലോ
9633346448
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworldlive.com
0 Comments