ഇരു വൃക്കയുടെയും പ്രവര്‍ത്തനം നിലച്ച് ഗുരുതരാവസ്ഥയിലായ യുവാവ് ചികിത്സസഹായം തേടിയതായി ബന്ധുക്കൾ.
കോഴിക്കോട്:
വെള്ളിമാട്കുന്ന് നൗഷത്ത് മഹലില്‍ നൗഫലിനാണ് 42 സഹായം തേടുന്നത് ഗുരുതരാവസ്ഥയിലാണ്നൗഫൽ. ജീവന്‍ രക്ഷിക്കാനുള്ള ഏകമാര്‍ഗം എത്രയുംപെട്ടെന്ന് വൃക്ക മാറ്റിവെക്കലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന നൗഫലിന്റെ കുടുംബം രോഗം വന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ലക്ഷങ്ങള്‍ ചെലവു വരുന്ന വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത് കുടുംബത്തിന് സാധിക്കാത്ത കാര്യമാണ്. ചികിത്സ സഹായത്തിന് കൗണ്‍സിലര്‍ ടി.കെ. ചന്ദ്രന്‍ ചെയര്‍മാന്‍, പി. ജയശ്രീ കണ്‍വീനര്‍, മോഹനന്‍ പുതിയോട്ടില്‍ ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായി നാട്ടുകാര്‍ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
സഹായം നല്‍കുന്നവര്‍ കനറാ ബാങ്കിന്റെ വെള്ളിമാട്കുന്ന് ശാഖയിലേക്ക് അയക്കേണ്ടത് അക്കൗണ്ട് നമ്പര്‍: AC NO: 110077834415. IFSC: CNRB 0000839.
ഗൂഗ്ള്‍പേ നമ്പര്‍: 7356471789.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments