താനൂരിൽ ഹജ്ജ്: സേവന കേന്ദ്രം ഉത്ഘാടനം ചെയ്തു.

mediaworldlive news Kozhikode 
മലപ്പുറം: 

താനൂർ: ഹജ്ജ് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സേവന കേന്ദ്രങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം താനൂരിൽ നടന്നു.

സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം അഡ്വ. മൊയ്തീൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ.മുഹമ്മദ് ഖാസിം കോയ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. 

സർക്കാറിന്റെ എക്സിക്യൂട്ടിവ് ഓഫീസർ അബ്ദുൽ ഹമീദ് ആമുഖ പ്രഭാഷണം നടത്തി. 

വിവിധ മത, രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട്, അബ്ദുള്ള ഹമ്മാദ് സഖാഫി, മേപ്പുറത്ത് ഹംസ, പി. സുന്ദരൻ ശശികുമാർ, എ.പി സിദ്ധീഖ്, യൂസുഫ്, ടി.വി ഇസ്മായിൽ എന്നിവർ സംസാരിച്ചു.

കുഞ്ഞു മുഹമ്മദ് ഫൈസി പ്രാർത്ഥനയും,പി.ടി അക്ബർ സ്വാഗതവും, കെ.അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് മലപ്പുറം

Post a Comment

0 Comments