ചൂലൂർ സി എച് സെന്റർനിർമിച്ച "കനിവോരം " ഡോക്യൂമെന്ററി പ്രകാശനം നടത്തി.

  mediaworldlive news Kozhikode 

മാവൂർ:                     

ചൂലൂർ സി എച്  സെന്റർനിർമിച്ച  കനിവോരം  ഡോക്യൂമെന്ററി പ്രകാശനം ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ: കെ പി ഹുസൈൻ നിർവഹിച്ചു . നൂറ് 
കണക്കിന് ക്യാൻസർ രോഗികളുടെ അഭയ കേന്ദ്രമായ സി എച്ച് സെൻ്ററിൻ്റെ നിശബ്ദ പ്രവർത്തനങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താൻ വേണ്ടിയാണ് ഡോക്യൂമെന്ററി
തയ്യാറാക്കിയത്. ഹൃദയസ്പർശിയായ രീതിയിലാണ് ഡോക്യുമെൻ്ററി  തയ്യാറാക്കപ്പെട്ടത്.

 https://youtube.com/@kanivoramchcentrechoolur "
ആണ്  ഡോക്യുമെൻററിയുടെ ലിങ്ക്. 

പ്രകാശന
 ചടങ്ങിൽ പ്രസിഡന്റ് ഇ ടി മുഹമ്മദ്‌ ബഷീർ (എം പി )അധ്യക്ഷത
 വഹിച്ചു .മുഹമ്മദ് ഷമീം (ആസ്‌ത്രേലിയ))ഗായകൻ ഷമീർ ഷർവാണി എന്നിവർ മുഖ്യതിഥികളായി പങ്കെടുത്തു. .  മേച്ചീരി  മുഹമ്മദ് ഹാജി സെന്ററിന് നൽകിയ ആരോഗ്യ ഉപകാരങ്ങൾ പ്രസിഡന്റ്  ഇ ടി മുഹമ്മദ് ബഷീർ ഏറ്റുവാങ്ങി .
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അശ്റഫ് അണ്ടോണ ,തിരുവമ്പാടി നിയോജകമണ്ഡലം ലീഗ് പ്രസിഡന്റ് സി കെ കാസ്സിം ,യൂ എ ഇ  കെ എം സി സി വർക്കിംഗ് പ്രസിഡന്റ്  അബ്ദുല്ല ഫാറൂഖി ,ഡോക്യൂമെന്ററി സംവിധയകാൻ ഫൈസൽ ഹുസ്സൈൻ എന്നിവർ പ്രസംഗിച്ചു 
ജനറൽ സെക്രട്ടറി കെ എ കാദർ മാസ്റ്റർ സ്വാഗതവും പി ആർ ഓ  കെ പി യു അലി അഥിതി പരിചചയവും എൻ പി ഹംസ മാസ്റ്റർ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments