ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു.



മുമ്പൈ:

അടുത്ത സുഹൃത്ത് നടൻ അനൂപാണ് മരണവാർത്ത അറീച്ചത്
പക്ഷെ എന്നെങ്കിലും എന്റെ ഉറ്റസുഹൃത്തിനെ കുറിച്ച്‌ ഞാനിത് എഴുതുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. 45 വര്‍ഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുള്‍ സ്റ്റോപ്പ്!! നീയില്ലാതെ ജീവിതം ഒരിക്കലും സമാനമാകില്ല സതീഷ്'- അനുപം ഖേര്‍ ട്വീറ്റ് ചെയ്തു.നടി കങ്കണ റണാവത്തും നടന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

1965 ഏപ്രില്‍ 13ന് ഹരിയാനയില്‍ ജനിച്ച സതീഷ് കൗശിക് നടന്‍, ഹാസ്യനടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീമേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ്. മിസ്റ്റര്‍ ഇന്ത്യ, ദീവാന മസ്താന എന്നീ ചിത്രങ്ങളില്‍ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.സതീഷ് കൗശിക്ക് ഭാര്യയും ഒരു മകളുമുണ്ട്.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments