മാംസാഹാരം കഴിക്കുന്നവർക്ക് ഡോക്ടറുടെ മുന്നറീയിപ്പ്


ബ്ലഡ് പുഡ്ഡിംഗ് മാംസാഹാരം കഴിച്ച 58 കാരിക്ക് 
ദിവസങ്ങളാണ് ദുരിതാവസ്ഥയിൽ
കഴിയേണ്ടി വന്നത് 

18/04/23

ഹനോയ്: 

ഹൈദരാബാദിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ അടുത്തിടെ പ്രത്യേകതരം മാംസാഹാരം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.


ഭക്ഷണ വിഭവം കഴിച്ചതിന് ശേഷം ശരീരത്തിനകത്ത് വിരകള്‍ മുട്ടയിട്ട് പെരുകുന്ന ഒരു സംഭവത്തെ മുന്‍നിര്‍ത്തിയായിരുന്നു സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ ദിലീപ് ഗുദെ മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയിലല്ല എങ്കിലും ഞെട്ടലുണ്ടാക്കുന്ന തരം അനുഭവത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്.

വിയറ്റ്നാമിന്റെ തലസ്ഥാന നഗരമായ ഹനോയിയിലെ വയോധികയ്ക്കാണ് തന്റെ ഇഷ്ട വിഭവം കഴിച്ചത് മൂലം ദുരനുഭവമുണ്ടായത്. രക്തവും വേവിച്ച ഇറച്ചിയും ചേര്‍ത്ത് തയ്യാറാക്കുന്ന പരമ്ബരാഗത വിയറ്റ്നാമീസ് വിഭവമായ ബ്ളഡ് പുഡ്ഡിംഗ് കഴിച്ച 58-കാരിയ്ക്ക് ദിവസങ്ങളാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വന്നത്. താറാവ്, പന്നി എന്നിവയുടെ രക്തവും വേവിച്ച ഇറച്ചിയുമാണ് ബ്ളഡ് പുഡിംഗിന്റെ പ്രധാന ചേരുവകള്‍. മാസത്തിലൊരിക്കല്‍ ബ്ളഡ് പുഡിംഗ് ആസ്വദിച്ച്‌ കഴിക്കുന്ന പതിവാക്കിയിരുന്ന 58-കാരി വീടിനുള്ളില്‍ തലകറങ്ങി വീഴുകയായിരുന്നു.

ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് തൊലിക്കിടയില്‍ വിരകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. മുട്ടയിട്ട് പെറ്റുപെരുകിയ വിരകള്‍ തലച്ചോര്‍ വരെ എത്തിച്ചേര്‍ന്നിരുന്നു. വിരകള്‍ മുട്ടയിട്ട് പെരുകിയത് ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചപ്പോഴായിരുന്നു 58-കാരിയ്ക്ക് കനത്ത തലവേദനയും ബോധക്ഷയവുമുണ്ടായത്. പലരും ഇത്തരത്തില്‍ ബ്ളഡ് പുഡിംഗ് കഴിച്ച്‌ ശാരീരികമായ അവശതകള്‍ നേരിടുന്നതായാണ് ഡോ ദിലീപ് ഗുദെയും അറിയിച്ചത്.
മീഡിയ വേൾഡ് ന്യൂസ് വേൾഡ് ന്യൂസ്

Post a Comment

0 Comments