പ്രീക്വാർട്ടർ രണ്ടാം മത്സരത്തിൽ പി എസ്ജി രണ്ട് ഗോളിന് തോറ്റു

 mediaworldlive news Kozhikode 

നിലനിൽപ് നഷ്ടപ്പെട്ടതിനാൽ
ഇതോടെ പിഎസ്‍ജി ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി.

ക്വാര്‍ട്ടര്‍ ഉറപ്പാക്കണമെങ്കില്‍ വിജയം അനിവാര്യമായിരുന്ന ലയണല്‍ മെസിയും എംബാപ്പെയുമടങ്ങുന്ന പിഎസ്‍ജി മുന്നേറ്റത്തിന് ബയേണ്‍ പ്രതിരോധം കടക്കാനായില്ല. ഇരുപത്തി അഞ്ചും മിനിറ്റില്‍ മെസിയുടെ മുന്നേറ്റമുണ്ടായെങ്കിലും വിഫലമായി. ബയേണ്‍ നിരയാകട്ടെ ആക്രമിച്ച്‌ കളിച്ചു. മുപ്പത്തി ഏഴും മിനിറ്റില്‍ ഗോള്‍ കീപ്പര്‍ സോമറിന്റെ പിഴവ് മുതലാക്കി വിട്ടിന്‍ഞ്ഞ ഷോട്ട് ഉതിര്‍ത്തെങ്കിലും ഡിലിറ്റ് സേവ് ചെയ്തു.

രണ്ടാം പകുതിയില്‍ ബയേണിന്‍റെ മുന്നേറ്റമായിരുന്നു. അമ്പത്തി രണ്ട് മിനിറ്റില്‍ ചൗപ്പോ മോട്ടിങ് വലകുലുക്കിയെങ്കിലും ഓഫ് സൈഡ് വിളിച്ചു. അറുപത്തി ഒന്ന് മിനിറ്റില്‍ പിഎസ്‍ജി പ്രതിരോധത്തെ കീഴ്പ്പെടുത്തി ബയേണ്‍ കുതിച്ചു. ഗൊരെട്സ്ക മുള്ളര്‍- ചൗപ്പോ മോട്ടിങ് കൂട്ടുകെട്ടില്‍ ആദ്യ ഗോള്‍. തുടര്‍ന്നങ്ങോട്ട് തിരിച്ചടിക്കാനുള്ള പിഎസ്‍ജിയുടെ നിരന്തര ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല.  എൺപത്തി ഒൻപത് മിനിറ്റില്‍ സെര്‍ജ് ഗ്നാബ്രിയിലൂടെ രണ്ടാം ഗോള്‍. അധിക സമയത്ത് സാദിയോ മാനേ വല കുലുക്കിയെങ്കിലും അതും ഓഫ്സൈഡായിരുന്നു.

മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ തോല്‍പ്പിച്ച്‌ എസി മിലാനും ക്വാര്‍ട്ടറിലെത്തി. ആദ്യ പാദത്തില്‍ നേടിയ ഏക ഗോളാണ് മിലാന്റെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
മീഡിയ വേൾഡ് ലൈവ് ന്യൂസ്

Post a Comment

0 Comments