എസ് ബി ഐയില്‍ ജോലി സാധ്യതകള്‍ തേടുന്ന ഉദ്യോഗാര്‍ത്ഥികളെ ഇതാ നിങ്ങള്‍ക്കായി ഒരു വലിയ അവസരതുറന്നിരിക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കരാര്‍ അടിസ്ഥാനത്തില്‍ ബിസിനസ് കറസ്പോണ്ടന്റ് ഫെസിലിറ്റേറ്റര്‍, സപ്പോര്‍ട്ട് ഓഫീസര്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ്. ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്, നല്‍കിയിരിക്കുന്ന തസ്തികയിലേക്ക് 877 ഒഴിവുകള്‍ നികത്താനാണ് എസ് ബി ഐ ശ്രമിക്കുന്നത്. യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ www.sbi.co.in-വഴി അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടക്കത്തില്‍ ഹൈദരാബാദിലായിരിക്കും നിയമനം. ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 18, 2023 മുതല്‍ ആരംഭിച്ചു, ഓണ്‍ലൈന്‍ അപേക്ഷാ ഫോം നല്‍കുന്നതിനുള്ള അവസാന തീയതി 2023 ഏപ്രില്‍ 1 ആണ്. എസ്ബിഐ റിക്രൂട്ട്‌മെന്റ് 2023-ന്റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 40000 രൂപ പ്രതിമാസ ശമ്ബളം നല്‍കും. തസ്തികകളുടെ കരാര്‍ കുറഞ്ഞത് 1 വര്‍ഷത്തേക്കോ പരമാവധി 3 വര്‍ഷത്തേക്കോ ആയിരിക്കും.
യോഗ്യതയുടെയും പ്രവര്‍ത്തി പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അന്തിമ അഭിമുഖത്തിന് വിളിക്കുകയും ചെയ്യും. സപ്പോര്‍ട്ട് ഓഫീസര്‍ പദവിയിലേക്ക് എസ്ബിഐയില്‍ നിന്നും വിരമിച്ചവരേയാണ് നിയമിക്കുന്നത്. പരമാവധി 65 ആയിരിക്കും പ്രായപരിധി. അപേക്ഷകര്‍ എസ്ബിഐയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരായതിനാല്‍ ഈ തസ്തികയ്ക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളൊന്നും ആവശ്യമില്ല. എന്നിരുന്നാലും, സി എം പി ഒ സിയില്‍ നേരത്തെ ജോലി ചെയ്തിട്ടുള്ളവരും, സിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മതിയായ അറിവുള്ളവരും, പ്രകടനത്തിന്റെ മികച്ച ട്രാക്ക് റെക്കോര്‍ഡും സിസ്റ്റങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് സമഗ്രമായ അറിവുള്ളവരുമായ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന നല്‍കും.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്
കൂടുതൽ വാർത്തകൾ ലൈവായി അറിയാം മീഡിയ വേൾഡ് ന്യൂസിന്റെ സൈറ്റിലേക്ക് സ്വാഗതം
www.mediaworldlive.com
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്. മലപ്പുറം.വയനാട്. കണ്ണൂർ. പാലക്കാട്. കാസർകോട്. കൊച്ചി. കൊല്ലം . തിരുവനന്തപുരം. സൗദി. ഖത്തർ. ദുബൈ.
പരസ്യം ചെയ്യാൻ താൽപ്പര്യമള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
http:/wa.me/ 9633346448 🪀

0 Comments