വിവിധ തൊഴിലവസരങ്ങൾ താൽപ്പര്യമുള്ളവർ സൈറ്റ് സന്ദർശിക്കുക

Media world live news Kozhikode 

തിരുവനന്തപുരം: 
03/07/25

ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം, ഓണ്‍ലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങള്‍ എന്നിവ താഴെ കാണുന്ന സൈറ്റുകൾ 
സന്ദർശിക്കുക 
👇🏿👇🏿👇🏿👇🏿👇🏿👇🏿

https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

ബി.സി.എ/ ബി.ബി.എ പ്രവേശന പരീക്ഷ 12, ന്

എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ / ബി.ബി.എ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ ജൂലൈ 12ന് രാവിലെയുള്ള രണ്ടു പ്രത്യേകം സെഷനുകളിലായി വിവിധ പരീക്ഷ കേന്ദ്രങ്ങളില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക്: 

www.lbscentre.kerala.gov.in, ഫോണ്‍: 0471-2324396, 2560327, 2560361.


www.mediaworldlive.com
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.


ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി : വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു

സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ പ്രൊഫഷണല്‍ ഡിഗ്രി ഇൻ നഴ്‌സിംഗ് & പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ 

www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികള്‍ വെബ്‌സൈറ്റില്‍ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച്‌ Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ 5ന് വൈകിട്ട് 5 മണി വരെയുമാണ്. പുതിയ ക്ലെയിമുകള്‍ നല്‍കുവാൻ സാധിക്കുകയില്ല. വിവരങ്ങള്‍ പരിശോധിച്ച്‌ വരുത്തേണ്ടുന്ന മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് വരുത്തേണ്ടതും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 

04712560363, 364.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

www.mediaworldlive.com

*പി.ജി.ദന്തല്‍ പ്രവേശനം: പ്രൊഫൈല്‍ പരിശോധിക്കുന്നതിനുള്ള തീയതി നീട്ടി*

കേരളത്തിലെ വിവിധ സർക്കാർ ദന്തല്‍ കോളേജുകളിലും സ്വാശ്രയ ദന്തല്‍ കോളേജുകളിലും ലഭ്യമായ സീറ്റുകളില്‍ പി.ജി.ദന്തല്‍ കോഴ്സുകളിലേയ്കുള്ള പ്രവേശനത്തിനായി 

www.cee.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷിച്ച വിദ്യാർത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ പരിശോധിക്കുന്നതിനും അപേക്ഷയില്‍ ന്യൂനതകള്‍ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി ജൂലൈ 4ന് 11 AM വരെയായി ദീർഘിപ്പിച്ചു. ഹെല്‍പ് ലൈൻ നമ്പർ : 0471 - 2332120, 2338487.


കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

www.mediaworldlive.com


*ഐ.എച്ച്‌.ആർ.ഡി കോളേജില്‍ അപേക്ഷ ക്ഷണിച്ചു:*

ഐ.എച്ച്‌.ആർ.ഡിയുടെ കീഴിലുള്ള ധനുവച്ചപുരം കോളേജില്‍ ബിഎസ്‌സി കമ്ബ്യൂട്ടർ സയൻസ് വിത്ത് ഡാറ്റ സയൻസ്, ബിഎസ്‌സി ഇലക്‌ട്രോണിക്സ് വിത്ത് എഐ ആൻഡ് റോബോട്ടിക്സ്, ബി.കോം ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബാച്ചിലർ ഓഫ് കമ്ബ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ നാലു വർഷ ഡിഗ്രി കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയൻസിലോ കൊമേഴ്സിലോ ഹ്യൂമാനിറ്റിക്സിലോ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. എംഎസ്‌സി കമ്ബ്യൂട്ടർ സയൻസ് കോഴ്സിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. www.ihrdadmission.org വഴി അപേക്ഷ സമർപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2234374, 9496153141, 9446283003, 9446446334.


Media world live news Kozhikode.


*എംബിഎ (ഡിസാസ്റ്റർ മാനേജ്മെന്റ്): 20 വരെ അപേക്ഷിക്കാം:*

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന ദ്വിവത്സര എംബിഎ (ഡിസാസ്റ്റർ മാനേജ്മെന്റ്) കോഴ്സിന് ജൂലൈ 20 വരെ അപേക്ഷിക്കാം. പൂർണമായും റസിഡൻഷ്യല്‍ മാതൃകയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. ആകെ 30 സീറ്റുകളാണുള്ളത്. പ്രോസ്പെക്ടസിനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.dm.kerla.gov.in, ഇമെയില്‍ :ildm.revenue@gmail.com, ഫോണ്‍: 8547610005.

Media world live news Kozhikode Kerala.

നിങ്ങളുടെ പരിസരത്ത്  നടക്കുന്ന പ്രാദേശിക വാർത്തകൾ പ്രധാനപ്പെട്ടതും വിശ്വസനീയവുമായ വാർത്തകൾ ഇനി മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസിലൂടെ. ലൈവായി അറിയാം. നിങ്ങളുടെ പ്രദേശത്തെ സംഭവങ്ങൾ ഞങ്ങളെ അറിയിക്കൂ, ഞങ്ങൾ  ലോകത്തുള്ള എല്ലാ വായനക്കാരെയും അറിയിക്കുന്നതാണ്.
വിശ്വസനീയമായ വാർത്തകൾ പങ്കുവെച്ച് സമൂഹത്തിൽ ഒരു പുതിയമാറ്റം വരുത്തുന്നതിൽ നിങ്ങളും ഞങ്ങളോടൊപ്പം പങ്കാളികളാകൂ. നിങ്ങളൾ നൽകുന്ന ഓരോ വിവരങ്ങളും വിലപ്പെട്ടതാണ്.
വാർത്തകൾ അയക്കുന്നതിനായി താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക 
 9633346448 🪀

മീഡിയ വേൾഡ് ഓൺലൈൻ സൈറ്റ് സന്ദർശിക്കാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


www.mediaworldlive.com

മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

വാർത്തകൾ അയക്കുമ്പോൾ നിങ്ങളുടെ പേരും സ്ഥലവും താഴെ എഴുതുക.
✒️✒️✒️✒️✒️✒️✒️✒️✒️

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
👇🏿👇🏿
mediaworldnews743@mgmail.com

https://chat.whatsapp.com/JUBpK6NlutCEWnkeAvhrW3

Media world live news Kozhikode 

Post a Comment

0 Comments