വയനാട് വൈത്തിരി തളിപ്പുഴയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

mediaworldlive news Kozhikode 

വൈത്തിരി:    

വൈത്തിരി തളിപ്പുഴയ്ക്ക് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു. കാട്ടിക്കുളം മാനത്ത് വീട്ടില്‍ റിന്‍ഷാദ് (22), ഷഹന (24), അസ്മ (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കാട്ടിക്കുളത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന കാറും എതിരെ വന്ന മറ്റൊരു കാറുമായാണ് അപകടം നടന്നത്
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments