ചരിത്ര പ്രസിദ്ധമായ രാജാജി ഹാളിന്റെ പടികൾ ചവിട്ടാൻ ചൂളം വിളിയോടെ മുസ്ലിം ലീഗുകാർ ചെന്നൈയിലേക്ക് കുതിക്കുന്നു

mediaworldlive news Kozhikode

കോഴിക്കോട്:

ഒരു ജനതയുടെ അഭിമാനകരമായ അസ്ഥിത്വത്തിലേക്ക് 75 വർഷങ്ങൾക്ക് മുമ്പ് കൈപിടിച്ചുയർത്തിയ ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗ് അതിന്റെ പ്ലാറ്റിനം ജൂബിലി വിപുലമായി ആലോഷിക്കുകയാണ്.

1948 മാർച്ച് 10 ന് പാർട്ടി രൂപം കൊണ്ട ചെന്നൈ നഗരത്തിലെ രാജാജി ഹാളിൽ ഖാഇദ്ദേ മില്ലത്തിന്റെയും സീതിസാഹിബിന്റെയും പ്രൗഡഗംഭീരമായ പ്രഖ്യാപനത്തിന്റെ തനിയാവർത്തനത്തിന് ജനലക്ഷങ്ങൾ സാക്ഷിയാവുകയാണ്.

കേരള സംസ്ഥാന മുസ്‌ലിം ലീഗ് നേതാക്കളും ജില്ലാ മണ്ഡലം പഞ്ചായത്ത് വാർഡ് കമ്മറ്റി നേതാക്കളും സമ്മേളനത്തിന് വേണ്ടി മാത്രം തയാറാക്കിയ പ്രത്യേക വണ്ടിയിൽ ഇതിനകം തന്നെ ചെന്നൈയിൽ എത്തിക്കഴിഞ്ഞു.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ജനലക്ഷങ്ങൾ ചെന്നൈ നഗരത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ് . 

നാളെ ഹരിത പ്രഭാവം തുടിക്കുന്ന മഹാറാലിയോടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപിക്കും .

സൈഫുദ്ദീൻ ഒളവണ്ണ 
മീഡിയ വേൾഡ് ന്യൂസ് റിപ്പോർട്ടർ കോഴിക്കോട്

Post a Comment

0 Comments