വൈദ്യുതിക്ഷാമം അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം നൽകി:



 കൊടിയത്തൂർ :

ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ പുത്തൻപിടിയേക്കൽ, കണക്കഞ്ചേരി,വളപ്പിൽ, ചാലക്കൽ, എള്ളങ്ങൽ ,കുളങ്ങര കണ്ണക്കഞ്ചേരി,എടക്കണ്ടി എന്നീ പ്രദേശങ്ങളിൽ മാസങ്ങളായി വലിയ വൈദ്യുതിക്ഷാമം നേരിടുന്നതിനാൽ നൂറുകണക്കിന് വീടുകളും 

നിത്യരോഗികളും,എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ വലിയ പ്രയാസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ പന്നിക്കോട് കെ എസ് ഇ ബി അസിസ്റ്റന്റ് എൻജിനീയർ സതീഷ് കുമാറിന് നിവേദനം നൽകി. 

അടിയന്തര പ്രാധാന്യത്തോടെ കൂടി വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments