കുവൈത്ത്:
ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ കീഴിൽ
അബൂബക്കര്‍ സിദ്ദീഖ് മദനിയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയിലാണ് യാത്ര നടന്നത്. ഫര്‍വാനിയ പീസ് എഡിറ്റോറിയത്തില്‍ ഉംറ സംഗമത്തില്‍ ഷമീം ഒതായി ഉദ്ബോധനം നടത്തി. ഉംറ നിര്‍വഹിച്ച എല്ലാവരും തങ്ങളുടെ പുതിയ അനുഭവങ്ങളും കൃതജ്ഞതയും പങ്കുവച്ചു.
സിദ്ദീഖ് മദനി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ ഫറോഖ് സ്വാഗതം പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ എഞ്ചിനീയര്‍ ഉമ്മര്‍ക്കുട്ടി ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. ഉംറ സെക്രട്ടറി ടി.എം റഷീദ് സംഘത്തിന് ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഐഐസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി സമാപന പ്രസംഗം നടത്തി.

0 Comments