രാമനാട്ടുകര :
ഇന്നലെ രാത്രി കട പൂട്ടാന്‍ സമയം ആവുന്നതിനു തൊട്ടു മുന്‍പേ ആണ് സംഭവം നടന്നത്.
നേരത്തെ മുളക് ആവശ്യപ്പെട്ട് വന്നവരോട് മുളക് സ്റ്റോക്കില്ല എന്ന വിവരമാണ് ജീവനക്കാര്‍ പറഞ്ഞത്. മുളക് ഇല്ല എന്നറിയിപ്പു കിട്ടിയവര്‍ തിരിച്ചു പോകുന്ന സമയത്താണ് 10 കിലോ വറ്റല്‍ മുളക് ചാക്കിലാക്കി ഒരാളുടെ സ്‌കൂട്ടറില്‍ കയറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
മാനേജരോട് അന്വേഷിച്ചപ്പോള്‍ മുളകിന്റെ ചണ്ടി ആവുമെന്ന മറുപടിയാണ് ലഭിച്ചത്. നാട്ടുകാര്‍ ഉടന്‍ തന്നെ അതിന്റെ വീഡിയോ എടുത്ത്.കടത്തുന്നത് തടഞ്ഞു.പൊലീസില്‍ അറിയിച്ചു.
ഈ മാസം വന്ന 20 ചാക്ക് മുളകില്‍ ഒരു ദിവസം 4 ചാക്ക് വീതം മാത്രമേ ചെറിയ പാക്കുകള്‍ ആക്കാന്‍ ജീവനക്കാര്‍ക്ക് കഴിയൂ അത് കഴിഞ്ഞത് കാരണമാണ് ആവശ്യക്കാര്‍ക്ക് സ്റ്റോക്ക് ഇല്ല എന്ന് പറഞ്ഞത് എന്നാണ് മാനേജരുടെ വിശദീകരണം.
പൊലീസ് സ്ഥലത്തെത്തി കട പൂട്ടി സീല്‍ ചെയ്തു. ഇന്ന് രാവിലെ സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്റ്റോക്ക് പരിശോധിച്ച് മാത്രമേ കട നടത്താന്‍ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments