ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗുസ്തി താരത്തിന്റെ മകൾ

mediaworldlive news Kozhikode 


രണ്ടാനച്ഛൻ ക്രിസ് ബെൻസെനെതിരെ ഷെർലിൻ ഗുറേറൊ ലൈംഗിക ആരോപണവുമായി വെളിപ്പെടുത്തി 


അന്തരിച്ച ഗുസ്തി താരം എഡി ഗുറേറോയുടെയും ഭാര്യ വിക്കി ഗുറേറോയുടെയും മകള്‍ ഷെര്‍ലിന്‍ ഗുറേറോ തന്റെ രണ്ടാനച്ഛന്‍ ക്രിസ് ബെന്‍സണെതിരെ ലൈംഗികാരോപണവുമായി രംഗത്ത്.

രണ്ടാനച്ഛന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌ ടിക്ക് ടോക്കിലൂടെയാണ് ഷെര്‍ലിന്‍ രംഗത്തെത്തിയത്. സംഭവം നടന്നത് 2020 ലാണെന്നും ഷെര്‍ലിന്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യം അമ്മ വിക്കിയുമായി പങ്കുവെച്ചെങ്കിലും അമ്മ ഭര്‍ത്താവിനൊപ്പമാണ് നിന്നതെന്നും ഷെര്‍ലിന്‍ വെളിപ്പെടുത്തി. ഒടുവില്‍ തന്റെ നിശബ്ദത സ്വന്തം മാനസികാരോഗ്യത്തെ പോലും ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് എല്ലാം പുറത്തുപറയാന്‍ തീരുമാനിച്ചത്.

ഇത്രയും കാലം ഞാന്‍ മിണ്ടാതിരുന്നു. എല്ലാം മറക്കാന്‍ ഞാന്‍ കഠിനമായി ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. നിശബ്ദയായി ഇരിക്കുന്നത് എന്റെ മാനസികാരോഗ്യത്തെ പോലും ബാധിച്ചു. എല്ലാം വിശദീകരിക്കാന്‍ എനിക്കീ സമയം മതിയാകില്ല. നടന്നത് എന്താണെന്ന് ഞാനിവിടെ ചുരുക്കിപ്പറയുകയാണ്”, ഷെര്‍ലിന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ സ്വന്തം ഭാഗം വിശദീകരിക്കേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയെന്നും ഷെര്‍ലിന്‍ വീഡിയോല്‍ പറഞ്ഞു. എന്നാല്‍ ദയവായി തന്റെ കുടുംബത്തെ വെറുതെ വിടണമെന്നും യുവതി കൂട്ടിച്ചേര്‍ത്തു. തന്റെ മാനസികാരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഷെര്‍ലിന്‍ പറഞ്ഞു
മീഡിയ വേൾഡ് ന്യൂസ് ഗൾഫ് റിപ്പോർട്ട്

Post a Comment

0 Comments