കോഴിക്കോട്:
വിധവകൾക്കായുള്ള സർക്കാർ സേവനങ്ങളുടെയും പദ്ധതികളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള “ജീവിക” എന്ന കൈപ്പുസ്തകം കോഴിക്കോട് കലക്ടറേറ്റിൽ വച്ച് ബഹമാനപ്പെട്ട ജില്ലാ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.
വിധവകളുടെ സമഗ്ര ശാക്തീകരണവും സാമൂഹിക പങ്കാളിത്തവും സാമൂഹിക സാമ്പത്തിക ഉന്നമനവും ലക്ഷ്യമാക്കി കൊണ്ട് കോഴിക്കോട് ജില്ലാ ഭരണകൂടവും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് വിധവ സൗഹൃദ കോഴിക്കോട്.
വിധവാ ശാക്തീകരണത്തിനായി നിരവധി പദ്ധതികളും സേവനങ്ങളും സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നുണ്ടെങ്കിലും, ഇവയെ കുറിച്ചുള്ള കൃത്യമായ ഒരു വിവരശേഖരം ലഭ്യമല്ലാത്തത് ഈ ആനുകൂല്യങ്ങൾ നേടുന്നതിന് തടസ്സം സൃഷ്‌ടിക്കുന്നുണ്ട് എന്ന് മനസിലാക്കിയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ വിവിധ വകുപ്പുകളുടെ വിധവ ക്ഷേമ പദ്ധതികളുടെയും അനുകൂല്യങ്ങളുടെയും വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ജില്ലാ കലക്ടറുടെ ഇൻ്റേൺസ് "ജീവിക" എന്ന കൈപുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
അമ്പതോളം പേജുകളുള്ള ഈ വിവര ശേഖരത്തിൽ പദ്ധതികളെ സംബന്ധിച്ച വിശദവിവരങ്ങൾ, അപേക്ഷകൾ സമർപ്പിക്കേണ്ട രീതി, ഓരോ പദ്ധതിയുടെയും ഗുണഭോക്താക്കൾ, ലഭ്യമാവുന്ന ആനുകൂല്യങ്ങൾ, വിധവകൾക്കായുള്ള ഹെല്പ് ലൈൻ നമ്പറുകൾ എന്നിവയാണ് ഉൾകൊള്ളിച്ചിട്ടുള്ളത്.
*Collector KKD*
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments