പതിനഞ്ച്കാരിക്ക് നേരെ ലൈംഗികാതിക്രമം

mediaworldlive news Kozhikode 

പാലക്കാട്:

പട്ടാമ്പിയിൽ യുവതിക്ക് നേരെ ലൈംഗിക അക്രമം നടത്തിയകേസിൽ ഓട്ടോ ഡ്രൈവർക്ക് ആറ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു 

കുലുക്കല്ലൂര്‍ തത്തനംപുള്ളി പാറക്കാട്ട് കുന്നിന്മേല്‍ മോഹന്‍ദാസിനെയാണ് (48) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. 

പിഴസംഖ്യ ഇരക്ക് നല്‍കാനും വിധിയായി. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്കൂള്‍ വിട്ടുവരികയായിരുന്ന കുട്ടിയെ വീട്ടിനടുത്ത് ഇറക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റിയ പ്രതി ഓട്ടോയില്‍ വെച്ച്‌ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഓട്ടോ ഒരു കുറ്റിക്കാടിനടുത്തെത്തിയപ്പോള്‍ ഇറങ്ങിയോടി അടുത്ത വീട്ടില്‍ അഭയം പ്രാപിച്ച കുട്ടിയെ ആ വീട്ടുകാരാണ് സ്വന്തം വീട്ടിലെത്തിച്ചത്.

പട്ടാമ്പി പൊലീസ്‌ രജിസ്റ്റര്‍ ചെയ്ത് ചെര്‍പ്പുളശ്ശേരി സ്റ്റേഷനിലേക്ക് കൈമാറിയ കേസില്‍ ചെര്‍പ്പുളശ്ശേരി എസ്.എച്ച്‌.ഒ സുജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുല്‍ സലാം, അരുണ്‍കുമാര്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. 

പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാര്‍ ഹാജരായി. കേസില്‍ 25 സാക്ഷികളെ വിസ്തരിച്ചു. ഇരുപത്തി നാല് രേഖകള്‍ ഹാജരാക്കി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ മഹേശ്വരി, അഡ്വ. ദിവ്യലക്ഷ്മി എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.
മീഡിയ വേൾഡ് ന്യൂസ് പാലക്കാട് റിപ്പോർട്ട്

Post a Comment

0 Comments