എക്സിക്യൂട്ടീവ് എക്സ് പ്രസിൽ അമ്മയേയും കുഞ്ഞിനേയും കാൺമാനില്ല

mediaworldlive news Kozhikode 


കോഴിക്കോട്:

ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവിൽ ഒരു യാത്രക്കാരൻ തീകുളത്തി. മറ്റു യാത്രക്കാർ പരിഭ്രാന്തരായി 

 ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടിവ് എക്സ്പ്രസില്‍ അജ്ഞാതന്‍റെ അക്രമണമുണ്ടായതുകാരണം. എലത്തൂര്‍ ഭാഗത്തു പാളത്തില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി.

എലത്തൂരിനും കോരപ്പുഴ പാലത്തിനും ഇടയിലാണു ഒരു സ്ത്രീയുടെയും കുഞ്ഞിന്‍റെയും പുരുഷന്‍റെയും മൃതദേഹം കണ്ടെത്തിയത്. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ രണ്ട് വയസുകാരി മകള്‍ സുഹറ എന്നിവരാണു മരണപ്പെട്ടതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രാക്കില്‍ കണ്ടെത്തിയ പുരുഷന്‍റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. അജ്ഞാതന്‍ പെട്രോളൊഴിച്ചു തീ കൊളുത്തിയപ്പോള്‍ ഇവര്‍ പരിഭ്രാന്തരായി ചാടിയതാകാം എന്നതാണു പ്രാഥമിക നിഗമനം.

എക്സിക്യുട്ടിവ് എക്സ്പ്രസ് കണ്ണൂരിലെത്തിയപ്പോള്‍ സ്ത്രീയേയും കുഞ്ഞിനെയും കാണാനില്ലെന്നു സഹയാത്രക്കാര്‍ പറഞ്ഞിരുന്നു. ട്രെയ്നില്‍ നിന്നും ചാടിയതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുമുണ്ടായിരുന്നു. തുടര്‍ന്നു പൊലീസ് പ്രദേശത്തു നടത്തിയ പരിശോധനയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

രാത്രി പത്തു മണിയോടെയാണു ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യാത്രക്കാരന്‍ തീ കൊളുത്തിയത്. ഡി1 കംപാര്‍ട്ട്മെന്‍റിലെ 3 സ്ത്രീകളടക്കം ഒമ്ബതോളം പേര്‍ക്കു പൊള്ളലേറ്റു. പെട്രോള്‍ വലിച്ചറിഞ്ഞ് തീ കത്തിച്ച ശേഷം അടുത്ത കോച്ചിലേക്കു പോയി ചെയിന്‍ വലിച്ച്‌ ട്രെയ്ന്‍ നിര്‍ത്തിയ ശേഷം അക്രമി രക്ഷപെടുകയായിരുന്നു. അക്രമിക്കായുള്ള അന്വേഷണം തുടരുകയാണ്. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments