18/04/23/
〰️〰️〰️〰️〰️〰️〰️〰️
കവിത
((((((((((((((((((((((((((((((((((
എ. ആർ. റസാഖ് സഖാഫി എരവന്നൂർ
)))))))))))))))))))))))))))))))
നോമ്പിരുപത്തേഴിൻ
പുണ്യ രാവിനെ
ധന്യ സുകൃതങ്ങളാൽ
ഹയാത്താക്കിടുന്നൂ,
വിശ്വാസി മാനവരിന്ന്...
ആയിരം മാസത്തെ
പുണ്യങ്ങളേക്കാൾ
പ്രതിഫലമേകുമെന്ന്
ഖദ്റിന്റെ രാത്രിയെ പറ്റി
വിശുദ്ധ ഖുർആൻ...
മാലാഖക്കൂട്ടമേറെ
വാനത്തു നിന്നിറങ്ങി,
ഭൂമിയിലിടം കൊള്ളാതെ
വിശ്വാസി സുകൃതർക്കു
ഗുണത്തിന് തേടുമെന്നും
അവലംബങ്ങളേറെ...
നയനം നിറഞ്ഞ് കരഞ്ഞ്
നാഥനിലേക്ക് കരം നീട്ടി
ജന്നത്തിന്നായ് തേടിയും,
ഇത്ഖിന്റെ ലക്ഷങ്ങളിൽ
പാപം പൊറുത്തുൾപ്പെടാനും
തേട്ടമാണീ രാത്രി നിത്യം...
ഈമാൻ ലങ്കി അന്ത്യമാവാൻ
ഔലാദ് സന്മാർഗികളാവാൻ,
സ്വിഹ്ഹത്തിലായുസ്സിനും
ഹബീബിനെ മനാമിൽ കാണാനും,
എത്രയോ മുറാദുകൾക്കായ്
നീട്ടുന്നുണ്ടിന്നു പാപികൾ കരം...
പാപ കുറ്റങ്ങളെല്ലാം മായ്ച്
ധവളിമ പൂത്ത മനമായിനി -
സ്വാലിഹീങ്ങളിൽ ചേരാൻ
ഹൃദയം തുറന്നിതാ തേടുന്നു...
ലൈലത്തുൽ ഖദ്റിന്റെയീ
പുണ്യ മഹാത്മ്യങ്ങളാൽ
അടിയാറുകളാം ഞങ്ങളെ
ഖബൂലാക്കണേ നാഥാ,
റമളാൻ അനുകൂലമാക്കണേ,
സ്വർഗത്തിലൊരിടം നൽകണേ...
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments