സംസ്ഥാന കായകൽപ് അവാർഡിൽ മൂന്നാം സ്ഥാനം നേടിയ തലകളത്തൂർ സി .എച്ച്. സി. ജീവനക്കാരെ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തു അഭിനന്ദിച്ചു ,



കോഴിക്കോട്:

2023 ഏപ്രിൽ 3 നു 3 pm നു ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചു ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി ഷിഹാന രാരപ്പൻകണ്ടിയുടെ അധ്യക്ഷതയിൽ . ചേർന്നയോഗത്തിൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സർജാസ് കുനിയിൽ സ്വാഗതമാശംസിച്ചു , 

തുടർച്ചയായി അവാർഡ് നേടുന്ന ആശുപത്രി ഇനിയും കൂടുതൽ മികവുകൾ നേടട്ടെ എന്നു യോഗം ഉത്ഘാടനം ചെയ്ത ബ്ലോക്ക് പ്രസിഡന്റ് ശ്രീ കെ പി സുനിൽ കുമാർ ആശംസിച്ചു .                

ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ ആയ ശ്രീ ഹരിദാസൻ ഈച്ച രോത്ത്‌ , ശ്രീമതി സുജ അശോകൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ കെ. മോഹനൻ , ശ്രീ ടി.എം രാമചന്ദ്രൻ , ശ്രീമതി കവിത വടക്കേടത്ത് , ശ്രീമതി ഷീന ചെറുവത്ത് , ശ്രീമതി ഐ.പി ഗീത എന്നിവർ ആശംസകൾ അറിയിച്ചു , 

അവാർഡ് നേടുന്ന മാതൃക പരമായ  പ്രവർത്തനങ്ങൾ എന്നും തുടരാൻ കഴിയട്ടെ എന്നു ബി ഡി ഒ ശ്രീ വേണുഗോപാലും , ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങളിലൂടെ എന്നും ജനങ്ങൾക്ക് സേവനം ചെയ്യാൻ കഴിയട്ടെ എന്നു പ്ലാനിങ് കോ ഓർഡിനേറ്റർ ശ്രീ ആനന്ദും ആശംസാ പ്രസംഗത്തിൽ അറിയിച്ചു , എല്ലാ കാര്യങ്ങളിലും ബ്ലോക്ക് ഭരണ സമിതി നൽകുന്ന പിന്തുണയാണ് തുടർച്ചയായി മികച്ച വിജയം നേടുന്നതിന് സഹായമായതെന്ന്  മറുപടി പ്രസംഗത്തിൽ മെഡിക്കൽ ഓഫിസർ ഡോ . ബേബി പ്രീത അറിയിച്ചു ,                                            

സി എച് സി ജീവനക്കാർ , ബ്ലോക്ക് പഞ്ചായത്തു നിർവഹണ ഉദ്യോഗസ്ഥർ , ജീവനക്കാർ , എന്നിവർ യോഗത്തിൽ പങ്കെടുത്തു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments