14/04/23
തിരുവനന്തപുരം:
താങ്കളുടെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി മാനവ മൈത്രിയിൽ പരസ്പരം കൊടുത്തും വാങ്ങിച്ചും സഹകരിച്ചും സന്ദർശിച്ചും കഴിച്ചും കുടിച്ചും നല്ല നല്ല ഇടപാടുകൾ നടത്തിയും മുന്നോട്ടുപോകുന്ന
നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയിലെ സംസ്കാരം ഉൾക്കൊള്ളാത്ത ക്രിസ്ത്യാനികളെയും മുസൽമാനെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ച് തൻറെ സാമ്രാജ്യം അനധികൃതമായി ഉണ്ടാക്കിയതെല്ലാം നിലനിർത്തുവാൻ കരുതി പ്രവർത്തിക്കുന്നതിനും വേണ്ടിയും കൂടെയാണെന്ന് പ്രബുദ്ധരായ എല്ലാ മതവിഭാഗത്തിൽപ്പെട്ട വരും മനസ്സിലാക്കുന്നു ആയതിനാൽ താങ്കളുടെ പ്രഖ്യാപനങ്ങളെ പുച്ഛത്തോടെ തള്ളുന്നു.
ഇത് കേരളമാണ് സാക്ഷരത നേടിയ കേരളം.?
ഇന്ത്യയിൽ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി പോരാടിയ ഗാന്ധിജി ക്കെതിരെ ബ്രിട്ടീഷുകാർക്ക് വേണ്ടി അന്ന് പണിയെടുത്ത് അന്ന് ക്രിസ്തീയ വിശ്വാസികളിൽ ചിലരെയും കൂട്ടി തെരുവിൽ ഇറങ്ങി ബ്രിട്ടീഷുകാരുടെ പിന്തുണയോട് കൂടി മുദ്രാവാക്യം വിളിച്ചത് ചരിത്രം വായിക്കുന്നവർക്ക് അറിയാം
രാജ്യത്തോട് കൂറുള്ള മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന ഒരു യഥാർത്ഥ ക്രിസ്ത്യാനിപോലും താങ്കളുടെ ഇപ്പോഴത്തെ നിലപാടിനെ പിന്തുണയ്ക്കുന്നില്ല
മറിച്ച് വർഗീയമായി സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി മാത്രം ഏതു ഗവൺമെൻറ് വന്നാലും അവരിൽ നിന്നും പൗരോഹിത്യത്തിൽ നിൽക്കുന്ന ചിലരുടെ നേട്ടങ്ങൾക്ക് വേണ്ടി മാത്രം പിന്തുണയ്ക്കുന്നവരുടെ പിന്തുണ താങ്കൾക്ക് ഉണ്ടാകും എന്ന് മാത്രം
നമ്മുടെ രാജ്യത്ത് ഇന്ത്യയിൽ താങ്കളുടെ കൺമുന്നിൽ നടക്കുന്ന അക്രമങ്ങളെയും നീതികേടിനെയും കണ്ടില്ലെന്നു നടിച്ചിട്ട് രാജ്യത്തിന് പുറത്ത് എങ്ങോ നടക്കുന്ന വിഷയങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ട് ബഹുസ്വരതയിൽ ജീവിക്കുന്നവരുടെ ഇടയിൽ വർഗീയ വികാരം ഇളക്കിവിട്ട് പാവപ്പെട്ട ജനങ്ങളെ മാനസികമായി വെറുപ്പിക്കുകയും പരസ്പരം അകറ്റുകയും അതിലൂടെ ബ്രിട്ടീഷ് തന്ത്രം ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിലൂടെ പുതിയൊരു മേച്ചൽ പുര തേടിയുള്ള യാത്ര താങ്കൾക്കും സഹപ്രവർത്തകർക്കും നഷ്ടങ്ങളുടെ കണക്ക് മാത്രമേ അവസാനം പറയാൻ കാണുകയുള്ളൂ
ലക്ഷത്തോളം വരുന്ന ഞങ്ങളുടെ പൂർവികരായ മുൻഗാമികൾ ജീവൻ നൽകി നേടിത്തന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികളാണ് താമസിക്കുന്നത് എന്നത് കൊണ്ട്
ഇല്ല താങ്കളുടെയും കുൽസിതക്കാരുടെയും തന്ത്രങ്ങൾ ഇവിടെ വിജയിപ്പിക്കില്ല ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അടിയുറച്ച് വിശ്വസിക്കുന്ന ഒരു ഇന്ത്യൻ പൗരൻ ഉള്ളടത്തോളം കാലം വെള്ളം കലക്കി മീൻ പിടിക്കാനുള്ള ശ്രമം ഞങ്ങൾ ജനാധിപത്യ മാർഗത്തിൽ തടയും
എം.എച്ച്. സുധീർ സാമൂഹിക പ്രവർത്തകൻ
തിരുവനന്തപുരം
മീഡിയ വേൾഡ് ന്യൂസ്

0 Comments