ചെറൂപ്പ ഹെൽത്ത് സെന്റർ ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥക്കെതിരെ മുസ്‌ലിം ലീഗ് ഉപരോധ സമരം നടത്തി .

mediaworldlive news Kozhikode 

ചെറൂപ്പ ഹെൽത്ത് സെന്ററിൽ മുസ്ലിം ലീഗ് ഉപരോധ സമരം നടത്തി. 

ചെറൂപ്പ  മാവൂർ: 
23/05/23

മാവൂർ പെരുവയൽ പഞ്ചായത്തുകളടക്കമുള്ള പാവപ്പെട്ട രോഗികൾക്ക് ആശാകേന്ദ്രമായി നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിന്റെ ഇന്നത്തെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും 

ഡോക്ടർ മാരുടെ കുറവുകൾ നികത്തുന്നതിനും
ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥക്കെതിരെയും. മാവൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തകർ ഇന്ന് ഉച്ചയ്ക്ക് ചെറൂപ്പ ഹെൽത്ത് സെന്ററിൽ ഉപരോധ സമരം നടത്തി.  

24 മണിക്കൂറും പ്രവർത്തന സജ്ജവും കിടത്തി ചികിത്സയും ഉണ്ടായിരുന്ന ആശുപത്രി അധികൃതരുടെ പിടിപ്പ് കേട് മൂലം ഇന്ന് വെറും ആറ് മണിക്കൂർ മാത്രമാണ്  ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കുന്നത് . 

പ്രാഥമിക ചികിത്സക്ക് വേണ്ട സൗകര്യങ്ങൾ പോലും ആശുപത്രിയിൽ മതിയായ രീതിയിൽ ലഭ്യമല്ലാത്തതും  പേരിന് മാത്രം പ്രവർത്തിക്കുന്ന മരുന്ന് വിതരണ കേന്ദ്ര ത്തിൽ അത്യാവശ്യ മരുന്നുകൾ പോലും ഇല്ലാത്തതും ഗവൺമെന്റിന്റെയും ഉദ്യോഗസ്ഥരുടെയും തികഞ്ഞ അവഗണന കാരണമെന്നാണ് മുസ് ലിം ലീഗ് ഉപരോധ സമരക്കാർ കുറ്റപ്പെടുത്തുന്നത് . 

ഈ ദുരവസ്ഥക്ക് മാറ്റമുണ്ടാകുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുസ്ലിംലീഗ് മുന്നോട്ട് പോവുമെന്നും , സ്ഥലം എം എൽ എയും ആരോഗ്യവകുപ്പും ഈ വിഷയത്തിലിടപെട്ട് പാവപ്പെട്ടവർക്ക് അത്താണിയായ ആരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും 
ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫിനേയും നിയമിക്കണമെന്നും
ഉപരോധ സമരക്കാർ പറയുന്നത് .

സമരം മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം. പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു.  

പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഹബീബ് ചെറൂപ്പ. സെക്രട്ടറി യു ഗഫൂർ.  ചെറൂപ്പ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് കാമ്പുറത്ത്  മുഹമ്മദ് എന്നിവർ പ്രസംഗിച്ചു

എ കെ റഷീദ്.  കെ എം ജമാൽ. ടി കെ അബ്ദു ള്ളകോയ. യു അസീസ്. ജലീൽ. എ. കെ .സിദ്ദീഖ്                         കെ എം അബ്ദുള്ള. തൻസീർ. വി കെ ലെത്തീഫ്  വി കെ നിസാം എന്നിവർ സമരത്തിൽ പങ്കെടുത്തു 
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments