കോഴിക്കോട്
01/06/23
തെളിവെടുപ്പ് തുടരുന്നു ഫർഹാന യുടെ വീടിനു പുറകിൽ നിന്നും വസ്ത്രങ്ങൾ കത്തിച്ച തെളിവുകൾ കണ്ടെത്തി
ചെര്‍പ്പുളശ്ശേരി:
കോഴിക്കോട്ടെ ഹോട്ടല്‍മുറിയില്‍ കൊല നടത്തുമ്ബോള്‍ ഷിബിലിയും ഫര്‍ഹാനയും ധരിച്ച ചോരപുരണ്ട വസ്ത്രങ്ങള്‍ കത്തിച്ച് തെളിവുനശിപ്പിച്ചത്
ഖദീജത്ത് ഫര്‍ഹാനയുടെ ചളവറയിലെ വീട്ടില്‍.
ഫര്‍ഹാനയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ അന്വേഷണസംഘം വീടിനുപിറകിലെ വളപ്പില്‍നിന്ന്, കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫര്‍ഹാനയാണ് ഇവ കത്തിച്ചതെന്ന് മാതാവ് ഫാത്തിമയും അന്വേഷണസംഘത്തോട് പറഞ്ഞു. വസ്ത്രങ്ങള്‍ വാഷിങ് മെഷീനിലിട്ട് അലക്കിയശേഷമാണ് കത്തിച്ചതെന്നും ഫാത്തിമ പറഞ്ഞു. വസ്ത്രങ്ങള്‍ വീടിനു പിൻവശത്തെ തൊടിയില്‍ കത്തിച്ച സ്ഥലം ഫര്‍ഹാനയും ഫാത്തിമയും കാണിച്ചുകൊടുത്തു. വസ്ത്രങ്ങള്‍ കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു.
തന്റെ അക്കൗണ്ടിലേക്ക് ഷിബിലി അയച്ച പണം ഉപയോഗിച്ച് സ്വര്‍ണാഭരണം വാങ്ങിയെന്നും ഫര്‍ഹാനയുടെ മാതാവ് പറഞ്ഞു. വാങ്ങിയ സ്വര്‍ണവും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളുമായി ഫാത്തിമയോട് ബുധനാഴ്ച തിരൂര്‍ ഡിവൈ.എസ്.പി. ഓഫീസില്‍ ഹാജരാകാനും അന്വേഷണസംഘം നിര്‍ദേശിച്ചു.
'ആരെയും കൊന്നിട്ടില്ല, ഷിബിലിയുടെ കൂടെനിന്നു, എല്ലാം അവന്റെ പ്ലാൻ. ആരുടെ പക്കല്‍നിന്നും പണം വാങ്ങിയിട്ടില്ല, ഹണി ട്രാപ്പ് എന്നത് പച്ചക്കള്ളം' ചളവറയില്‍ നടത്തിയ തെളിവെടുപ്പിനുശേഷം ഫര്‍ഹാന മാധ്യമങ്ങളോട് പറഞ്ഞു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments