01/06/23
പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. നീണ്ട ഇടവേളയ്ക്കു ശേഷം കുട്ടികൾ ഇന്ന് സ്കൂളിൽ ഒത്ത് ചേർന്ന്
കോഴിക്കോട്:
വേനലവധിക്ക് വിട. കുട്ടികള്‍ ഇന്നു മുതല്‍ സ്കൂളിലേക്ക്. ക്ലാസ് മുറികളും സ്കൂള്‍ പരിസരവും വൃത്തിയാക്കി കുട്ടികളെ കാത്തിരിക്കുകയാണ് അദ്ധ്യാപകര്‍.
അലങ്കാരപ്പണികളും പൂര്‍ത്തിയായി. രണ്ടു മാസത്തെ മദ്ധ്യവേനലവധിക്ക് ശേഷമാണ് സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നത്.
പൊതു വിദ്യാലയങ്ങളിലെന്നുന്ന കുരുന്നുകളെ വരവേല്‍ക്കാൻ വിപുലമായ പരിപാടികളാണ് സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്നത്. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മെഡിക്കല്‍ കോളജ് ക്യാമ്ബസ് ഗവണ്‍മെന്റ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കും. പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രൻ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
ബ്ലോക്ക് തല പ്രവേശനോത്സവം ജില്ലയിലെ 15 ബ്ലോക്ക് റിസോഴ്സ് സെന്ററുകള്‍ കേന്ദ്രീകരിച്ച് നടക്കും. ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് സ്‌കൂളുകളിലെ പ്രവേശനോത്സവ ചടങ്ങുകള്‍ നടക്കുക. കുട്ടികളുടെ കലാപരിപാടികള്‍, പ്രവേശനോത്സവ ഗാനത്തിന്റെ അവതരണം, മധുരവിതരണം എന്നിവയുമുണ്ടാകും.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments