മാവൂർ:
29/05/23
മാവൂർ കുറ്റിക്കടവിലെ ജനങ്ങളുടെ ആവശ്യമാണ് ഇപ്പോഴുള്ള കൊച്ചു പാലം മാറ്റിപണിയുക എന്നുള്ളത്
വർഷങ്ങൾ പഴക്കമുള്ള വീതി കുറഞ്ഞ കുറ്റിക്കടവ് കണ്ണിപറമ്പ് പാലം, കഴിഞ്ഞ കാലത്ത് ജനങ്ങൾക്ക് അക്കരെ കടക്കാൻ കടവ് തോണി യായിരുന്നു ശരണം രോഗികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുവാനും ചെറിയ വാഹനത്തിന് കടന്നു പോകുവാനും വേണ്ടി യായിരുന്നു ഇപ്പോഴുള്ള പാലത്തിന്റെ നിർമ്മാണം നടന്നത്.
ഇന്ന് ഈ പാലത്തിൽകൂടിയാണ് രാവും പകലുമായി നിരവധിയാത്ര ക്കാർ സഞ്ചരിക്കുന്നത്.
ചെറൂപ്പ പെരിയങ്ങാട് പെരുവയൽ എന്നീ ഭാഗങ്ങളിൽ നിന്നും കണ്ണിപറമ്പിലേക്കും മൂഴാപ്പാലം വെള്ളലശ്ശേരി മുക്കിലേക്കും പോവുന്നവർക്ക് ഈപാലം അനിവാര്യമാണ്.
വാഹനവും യാത്ര ക്കാരും കൂടിയതിനാൽ യാത്ര ചെയ്യാൻ തടസം സൃഷ്ടിക്കുന്നതിനാൽ എത്രയും പെട്ടെന്ന് ഈ പാലത്തിന് വീതി കൂട്ടി വികസനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ജനപ്രതിനിധികളായ
മന്ത്രി മുഹമ്മദ് റിയാസിനും
സ്ഥലം എം എൽ എ പിടിഎ റഹീമിനും
എം കെ രാഘവൻ എം പിക്കും
പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണം നടത്തി സമർപ്പിച്ചു
ആയിരം കത്തുകൾ അയക്കാൻതിരുമാനമെടുത്തു പാലം വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടിക്ക് മുസ്ലിം യൂത്ത് ലീഗ് തുടക്കം കുറിച്ചു
പരിപാടി ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഒ എം നൗഷാദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം ലീഗ് വൈസ് പ്രസിഡൻ്റ് മങ്ങാട്ട് അബ്ദുറസാഖ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് കെ എം മുർതാസ്, MSF സ്റ്റേറ്റ് വിംഗ് കൺവീനർ ഷാക്കിർ പാറയിൽ, വാർഡ് ലീഗ് പ്രസിഡൻ്റ് കെ എം ബഷീർ, സെക്രട്ടറി സി മുഹമ്മദ് മാസ്റ്റർ, പാറയിൽ സലാം
യൂത്ത് ലീഗ് നേതാക്കളായ പി പി സലാം, ബഷീർ മാട്ടിയേരി, ഉസ്മാൻ പാലക്കൽ തുടങ്ങിയവർ സംസാരിച്ചു.
ശാഖാ യൂത്ത് ലീഗ് പ്രസിഡൻ്റ് സി സലാം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഷക്കീറലി സ്വാഗതവും ജലീൽ മേപ്പങ്ങോട്ട് നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments