കണ്ണൂർ:
06/06/23
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 83 വർഷം കോടതി തടവ് വിധിച്ചു
പത്തുവയസുകാരിയെ ബലാത്സംഗം ചെയ്ത പുളിങ്ങോം സ്വദേശിയായ യുവാവിന് 83 മൂന്ന് വര്‍ഷം തടവും ഒരുലക്ഷത്തി പതിനഞ്ചായിരം രൂപ പിഴയും കോടതി വിധിച്ചത്.
ചെറുപുഴ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പുളിങ്ങോം പാലാന്തടം സ്വദേശി കാണിക്കാരന്‍ വീട്ടില്‍ കെ.ഡി രമേശനെയാ(32)ണ് തളിപറമ്ബ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍. രാജേഷ് ശിക്ഷിച്ചത്.
2018-ഏപ്രില്‍ മാസത്തില്‍ പത്തുവയസുകാരി പെണ്‍കുട്ടിയെ ഇയാള്‍ സ്വന്തം വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചത്. അന്നത്തെ പയ്യന്നൂര്‍ സി. ഐ എം.പി ആസാദാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ചെറുപുഴ സബ് ഇന്‍സ് പെക്ടര്‍ എം. എന്‍ ബിജോയിയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തളിപറമ്ബ് പോക്‌സോ കോടതിയില്‍ ചുമതലയേറ്റതിനു ശേഷമുളള ആര്‍.. രാജേഷിന്റെ ആദ്യ വിധിയാണിത്. പ്രൊസിക്യൂഷനു വേണ്ടി അഡ്വ. ഷെറി മോള്‍ ജോസ് ഹാജരായി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കണ്ണൂർ റിപ്പോർട്ട്

0 Comments