യുവതിയെ കൂരമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചു

mediaworldlive news Kozhikode 

തിരുവള്ളൂർ:
16/06/23/

തമിഴ്നാട് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനിലാണ് കൂരമായ സംഭവം നടന്നത് 

റയില്‍വെ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ യുവതിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ ബ്ലേഡ്കൊണ്ട് മുറിവേല്‍പ്പിച്ച്‌ പ്രതി രക്ഷപെട്ടിട്ടും പോലീസ് അറിഞ്ഞില്ല.തമിഴ്നാട്ടിലെ തിരുവള്ളൂര്‍ റയില്‍വെ സ്റ്റേഷനിലാണ് സംഭവം.

അണ്ണന്നൂര്‍ സ്വദേശിനിയായ യാത്രക്കാരിയാണ് റയില്‍വെ പ്ലാറ്റ്ഫോമില്‍ ആക്രമണത്തിനിരയായത്.മൂന്നാംനമ്ബര്‍ പ്ലാറ്റ്ഫോമില്‍ ചൊവ്വാഴ്ച രാത്രി ഒമ്ബതോടെയാണ് ചോരയില്‍ക്കുളിച്ച നഗ്നയായ യുവതിയെ യാത്രക്കാര്‍ കണ്ടത്. ഉടൻ റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അമ്ബത്തൂര്‍ സ്വദേശിയായ അര്‍ജുനൻ എന്നയാളാണ് യുവതിയെ ക്രൂരമായ രീതിയില്‍ പീഡിപ്പിച്ച്‌ കടന്നുകളഞ്ഞത്.അര്‍ജുനൻ യുവതിയെ പീഡിപ്പിക്കുകയും കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച്‌ പിന്നീട് ശരീരഭാഗങ്ങളില്‍ തലങ്ങും വിലങ്ങും മുറിവേല്‍പ്പിക്കുകയുമായിരുന്നു. ഇയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

അതേസമയം സംഭവം നടക്കുമ്പോള്‍ തിരുവള്ളൂര്‍ റെയില്‍വേസ്റ്റേഷനില്‍ പോലീസ് സുരക്ഷയുണ്ടായിരുന്നില്ലെന്ന് മറ്റ് യാത്രക്കാര്‍ പറയുന്നു.ഇവിടെ റെയില്‍വേ പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും യാത്രക്കാരും പരിസരവാസികളും ആവശ്യപ്പെട്ടു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് തമിഴ്നാട്

Post a Comment

0 Comments