മലപ്പുറം:
03/06/23
മലപ്പുറം ജില്ലയിൽ
പുത്തനത്താണി ചേരൂരാൽ എടത്തിൽ വീട്ടിലാണ് വേദനിപ്പിക്കുന്ന സംഭവം നടന്നത് അധ്യാപികയായ ജസിയ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കാണപ്പെട്ടത്.
ചേരുരാല്‍ എടത്തടത്തില്‍ സകീറിന്റെ ഭാര്യയാണ് (46) വയസുള്ള ജസിയ
ഇന്ന് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
ഗ്യാസ് സിലിന്‍ഡറില്‍ നിന്നും തീപടര്‍ന്നാണ് പൊള്ളലേറ്റതെന്നാണ് സംശയിക്കുന്നത്.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ എന്താണ് സംഭവിച്ചത് എന്ന് കുടുതൽ വിവരങ്ങൾ അറിയുകയുള്ളു
ചേരുരാല്‍ ഹൈസ്‌കൂളിലെ അധ്യാപികയാണ് ജസിയ. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മീഡിയ വേൾഡ് ന്യൂസ് മലപ്പുറം

0 Comments