ജനറൽ നഴ്സിംഗ് കോഴ്സിലേ പ്രവേശന അപേക്ഷ ക്ഷണിക്കുന്നു
കണ്ണൂര്‍:
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് സ്‌കൂളുകളില്‍ ജനറല്‍ നഴ്സിംഗ് കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ എടുത്ത് പ്ലസ്ടു തത്തുല്യ പരീക്ഷ 40 ശതമാനം മാര്‍ക്കോടുകൂടി പാസായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി. സയൻസ് വിഷയം പഠിച്ചവരുടെ അഭാവത്തില്‍ മറ്റു വിഷയങ്ങളില്‍ പ്ലസ്ടു പാസായവരുടെ അപേക്ഷ പരിഗണിക്കും. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ ലഭിക്കും.
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷാ ഫീസ്. തുക ട്രഷറിയില്‍ അടച്ച് ചെലാൻ സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലായ് 20ന് വൈകിട്ട് അഞ്ച് മണിക്കകം നഴ്സിംഗ് സ്‌കൂള്‍ പ്രിൻസിപ്പലിന് സമര്‍പ്പിക്കണം. വിലാസം: പ്രിൻസിപ്പല്‍, ഗവ. നഴ്സിംഗ് സ്‌കൂള്‍, പള്ളിക്കുന്ന് പി.ഒ. 670004. ഫോണ്‍: 0497 27 05 158.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments