ഹെൽത്ത് സെന്റർ ചർച്ച പരാജയം. സമരം ശക്തമാക്കുന്നു തിങ്കളാഴ്ച മെഡിക്കൽ കോളേജ് DMO ഓഫീസിലേക്ക് മാർച്ച്നടത്തും

mediaworldlive news Kozhikode 

ചെറൂപ്പ മാവൂർ: 

media world live news
17/06/2023
Kozhikode
 
സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക്:

പാവപ്പെട്ട രോഗികൾക്ക് അത്താണിയായിരുന്ന ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും ആരോഗ്യ വകുപ്പും കേരള സർക്കാരും കാണിക്കുന്ന അവഗണനക്കെതിരെയുമുള്ള ജനകീയ സമരം കൂടുതൽ ശക്തമാക്കുന്നു . 

സമരത്തിന്റെ 4ാം ദിവസമായ ഇന്നലെ സമരമുഖത്ത് കൂടുതൽ ജനകീയ പങ്കാളിത്തം ഉണ്ടായത് സമരത്തിന്റെ വിജയമാണെന്ന് സമരസമിതി നേതാക്കൾ അവകാശപ്പെടുന്നു . 

അതേസമയം കോഴിക്കോട് അഡീഷണൽ ഡി എം ഒ പ്രതിനിധി സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം കൂടുതൽ ശക്തിപ്പെടുത്തി മെഡിക്കൽ കോളേജ് DMO ഓഫീസ്സിലേക്ക് മാർച്ച് നടത്താൻ നേതാക്കൾ തീരുമാനിച്ചത് . 

ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിലെ എല്ലാ സൗകര്യങ്ങളും എടുത്ത് മാറ്റി മരുന്ന് പോലും കൊടുക്കാതെ പേരിനു മാത്രം പ്രവർത്തിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്തിന് എന്ന ചോദ്യത്തിന്ന് ഉത്തരവാദപ്പെട്ടവരിൽ നിന്ന് മറുപടി ലഭിക്കുന്നില്ല.

സ്ഥലം എംപിയും എം എൽ എ യും ഇക്കാര്യത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തി എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം . 

 ചെറൂപ്പ ഹെൽത്ത് സെന്റർ പരിധിയിൽ പെട്ട വിവിധ പഞ്ചായത്തുകളിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരെയും , പ്രൈവറ്റ് ക്ലിനിക്കുകളെയും സഹായിക്കുന്ന വിധത്തിലാണ് ഉത്തരവാദപ്പെട്ടവരുടെ സമീപനമെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട് . 

ഏതായാലും ആശുപത്രിയുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിൽ ആകുന്നത് വരെ എന്ത് ത്യാഗവും സഹിച്ച്  ശക്തമായ സമരവുമായ് മുന്നോട്ട് പോകുവാൻ തന്നെയാണ് സമരസമിതി നേതാക്കളുടെ തീരുമാനം .

അഞ്ചാം ദിവസത്തിലേക്ക് കടന്ന ചെറൂപ്പ ഹെൽത്ത് സെന്ററിലെ ഉപരോധ സമരം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് മങ്ങാട്ട് അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി ലത്തീഫ് മാസ്റ്റർ.                            
കവി. ടി പി സി വളയന്നൂർ. ടി. മുഹമ്മദലി.  ബി ജെ പി നേതാവ് വത്സൻ . 
 എന്നിവർ അഭിവാദ്യ മർപ്പിച്ചുകൊണ്ട് സംസാരിച്ചു 

ഗ്രാമപഞ്ചായത്ത് മെമ്പർ ഫാത്തിമ ഉണിക്കൂർ . മൈമൂന കടുക്കാഞ്ചേരി. രജിത. 
വി എസ് രഞ്ജിത്ത് ചെറൂപ്പ.  

എ കെ മുഹമ്മദലി. മണ്ഡലം വൈസ് പ്രസിഡന്റ്. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ്. മാവൂർ. പ്രവാസി സംഘം സെക്രട്ടറി സജീവൻ. മജീദ് ചെറൂപ്പ. പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി എംപി മുഹമ്മദ്. സി ടി ശരീഫ്  യൂത്ത് ലീഗ് ട്രഷറർ

മണ്ഡലം പ്രവാസി ലീഗ് സെക്രട്ടറി അബ്ള്ളകോയ.          
മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ഉമ്മർ മാസ്റ്റർ.       കെ എം അബ്ദുള്ള.  കെ എം. ജലീൽ. 
കെ എം ജമാൽ ചെറൂപ്പ. എന്നിവർ സമരത്തിന് നേതൃത്വം നൽകി 
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments