ആനക്കുഴിക്കര നീലഞ്ചേരി റോഡും കൾവർട്ടും പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു:



കുറ്റിക്കാട്ടൂർ:
04/07/23

പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച ആനക്കുഴിക്കര നീലഞ്ചേരി റോഡിന്റെയും കൾവർട്ടിന്റെയും ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. 

എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പ്രാവർത്തികമാക്കിയത്

ഗ്രാമപഞ്ചായത്ത് മെമ്പർ കരുപ്പാൽ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ, ഗ്രാമപഞ്ചായത്ത് മെമ്പർ പി.എം ബാബു, എം.ടി മാമുക്കോയ, ടി.ടി സുലൈമാൻ, എം.ടി സൈനുദ്ദീൻ, പുതിയോട്ടിൽ കരീം, എം പത്മനാഭൻ നായർ, കെ സുരേഷ് ബാബു, എം അനീഷ് സംസാരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്



Post a Comment

0 Comments