അബ്ദുന്നാസർ മഅ്ദനിക്ക് ഡയാലിസ് വേണ്ടിവരുമെന്ന് ഡോക്ടർമാർ

  mediaworldlive news Kozhikode 

തിരുവനന്തപുരം:
04/07/23

മഅ്ദനിക്ക് ഡയാലിസിസ് വേണ്ടിവരും ; ആരോഗ്യ നില സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം വിലയിരുത്തി. മെഡിക്കൽ 
ട്രസ്റ്റ് ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്.

ഉയർന്ന രക്തസമ്മർദമുണ്ട്, ക്രിയാറ്റിന്റെ അളവ് കൂടുതലാണ്, ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെനന്ന് വിദഗ്ദ്ധ സംഘം വിലയിരുത്തി. ഇക്കാര്യം സർക്കാരിന് റിപ്പോർട്ടായി നൽകാനാണ് തീരുമാനമെന്ന് കളമശേരി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നേതൃത്വത്തിലുളള സംഘം വ്യക്തമാക്കി.

ഇനിയെങ്കിലും ഉളുപ്പുണ്ടാകണം..

ഒരു മനുഷ്യനെ തന്ത്രപൂർവ്വം പിടിച്ച് ഭാഷപോലും അറിയാത്ത മറ്റൊരു നാട്ടിലെ ജയിലിൽ വിചാരണ പോലും നടത്താതെ അഞ്ച് വർഷക്കാലവും പിന്നീട് വിചാരണയെന്ന പേരിൽ 5 വർഷക്കാലവും അങ്ങനെ ഒരു മനുഷ്യായുസിന്റെ സുവർണ്ണ കാലം മുഴുവൻ തടങ്കലിലിട്ട് പീഡിപ്പിച്ച ശേഷം

മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോയി പതിറ്റാണ്ടുകളായി പീഡിപ്പിച്ച് ജീവച്ഛവമാക്കിയിരിക്കുന്നു..

"വൈകി കിട്ടുന്ന നീതി നീതി നിഷേധമാണ് " തുല്യമാണ് എന്നതൊക്കെ മുസ്ലീം സ്വത്വം ഇല്ലാത്തവർക്ക് മാത്രമാണല്ലോ അല്ലേ.

മദനിയെ തീവ്രവാദിയാക്കുന്ന  നിക്ഷ്പക്ഷരായ മുസ്ലീം പണ്ഡിതന്മാരുടെയും, ഇസ്ലാംഫോബിയ അപ്പോസ്തലന്മാരുടെയും അറിവിലേക്കാണ്,,

നാളിതുവരെ കലാപാഹ്വനം നൽകുന്ന, IPC യിലെ മത്സപർദ്ധ വളർത്തുന്ന 153 യും 153 A യും വകുപ്പുകൾ പ്രകാരം 154 കേസുകൾ കേരളമുൾപ്പെടെയുള്ള പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് അതിൽ ഒരു കേസിലെങ്കിലും അദ്ദേഹത്തെ ശിക്ഷിച്ചത് ആർക്കെങ്കിലും തെളിയിക്കാൻ സാധിക്കുമോ?

പോട്ടെ ഒരു പെറ്റി കേസിലെങ്കിലും അദ്ദേഹത്തെ ശിക്ഷിക്കാൻ സാധിച്ചിട്ടുണ്ടോ?

അതെന്താ, അഭിനവ പണ്ഡിതന്മാരും, മുസ്ലീം സാമുദായിക നേതാക്കളും,, തന്ത്രപൂർവ്വം പിടിച്ചു കൊടുത്തവരും, സംഘപരിവാറും, ഇസ്ലാംഫോബിയക്ക് ചൂട്ട് കത്തിക്കുന്നവരും കേട്ട തിവ്രവാദ കലാപ പ്രസംഗങ്ങൾ ജഡ്ജിമാർ കേൾക്കുമ്പോൾ ആവിയായി പോകുന്നത് 

അതോ നാട്ടിലെ ജഡ്ജിമാരെല്ലാം മദനിയുടെ ആളുകളാണോ?

മദനിയെ തീവ്രവാദിയാക്കാൻ പരിപ്പ് വേവിക്കുന്ന സംഘപരിവാറിന്  കുഴലൂതുന്ന അധമകൂട്ടങ്ങളോടാണ്,

അദ്ദേഹം നേരിടുന്നത് ഒരു ചരിത്രപരമായ നീതിനിഷേധമാണ്. അത് ഇന്ത്യൻ ജുഡീഷ്യറിയുടെയും, നിയമവാഴ്ചയുടെയും തീരാകളങ്കമാണ്.

ദളിതനും, അശരണനും, അധികാരമില്ലാത്തവനും വേണ്ടി ശബ്ദിച്ചതിനു ഭരണകൂടവും സമൂഹവും തിരികെ നൽകിയ  25 വർഷത്തെ സമാനതകളില്ലാത്ത ജയിൽ വാസവും, വെട്ടിയെടുത്ത ഒരു കാലും, ഹൃദ്രോഗവും, തിമിരവും, കിഡ്നി തകരാറുകളും തീവ്രാവദി എന്ന പേരിനൊപ്പമുള്ള മാനസിക പീഡനങ്ങളും പേറിയാണ് രക്തസാക്ഷിയായുള്ള ഈ ജീവിതം..

എങ്കിലും അതിനെയെല്ലാം ഉറച്ച മനഃസാന്നിധ്യത്തോടെ അതീവച്ച അല്ല, അതിജീവിച്ചുകൊണ്ടിരിക്കുന്ന.. വീൽചെയറിന്റെയോ, പരസഹായമോ ഇല്ലാതെ ഒന്ന് പിച്ചവെയ്ക്കാൻപോലും സാധികാത്തവിധം ഭരണകൂടം ഇല്ലാതെയാക്കിയ ഒരു മനുഷ്യനാണ് തന്റെ ഏറ്റവും മോശമായ ആരോഗ്യാവസ്ഥയിലൂടെ കടന്നുപോകുന്നത്..

എത്രയുംപെട്ടെന്ന് അസുഖങ്ങൾക്ക് ശമനമുണ്ടാകട്ടെ എന്ന് അദ്ദേഹത്തോട്  പറയുമ്പോഴും അസുഖങ്ങൾക്കുമപ്പുറം നഷ്ട്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചുകൊടുക്കാൻ സാധിക്കുന്നില്ലല്ലോ എന്ന മനഃസാക്ഷിക്കുത്ത് എന്നിലുണ്ട്..

ഒരു പുരുഷായുസ്സ് നഷ്ടപ്പെട്ടിട്ടും മദനി സാഹിബ് പ്രതീക്ഷയർപ്പിക്കുന്ന ഒരു സ്വാതന്ത്ര്യ പുലരിയുണ്ട്.. ആ പുലരിയിലേക്ക് എത്രയും പെട്ടന്ന് എത്താനുള്ള പോരാട്ടങ്ങൾക്ക് ഇനി സമയമില്ലാതെയാകുകയാണ്....

മനസാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യത്വം അല്പമെങ്കിലും ശേഷിക്കുന്ന മനുഷ്യരുടെ പിന്തുണ ഈ നിമിഷങ്ങളിൽ അല്ലെങ്കിൽ പിന്നെ എന്ന്?

തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും മദനി സാഹിബ് അനുഭവിക്കുന്ന ഓരോ വേദനയ്ക്കും നമ്മളറിയാതെ തന്നെ നമ്മൾ ബാധ്യതപ്പെട്ടവരാകുന്നു. 

ജീവിച്ചിരിക്കുമ്പോഴാണ് ആ ജീവനു കരുതലായി നാം നിലകൊള്ളേണ്ടത്.. 

ഈ അവസരത്തിൽ പറയാതെ വയ്യ.., 

പ്രാർത്ഥനകളിലൊന്നും വിശ്വാസമില്ലാത്തതുകൊണ്ട്  ആ വഴി സ്വീകരിക്കുന്നില്ല ഉസ്താദേ,  എങ്കിലും മനുഷ്യാവകാശത്തിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ രക്തസാക്ഷിക്ക് അത്യാഹിതങ്ങളൊന്നും സംഭവിക്കില്ല എന്നുറപ്പുണ്ട്.  ഒരു മനുഷ്യായുസ്സ് മുഴുവൻ വിചാരണ തടവുകാരനായി ജയിലിൽ ഹോമിക്കേണ്ടി വന്ന അങ്ങയെപോലുരു ഹതഭാഗ്യനിലൂടെ ഇനിയൊരു പൗരനും ഈ ഭരണകൂട ഭീകരതയുടെ ഇരയാകാതിരിക്കാനുള്ള പോരാട്ടം വിജയം കാണേണ്ടതുണ്ട്. 

കേവലം വാക്കുകൾകൊണ്ടുള്ള സാന്ത്വനങ്ങൾക്കപ്പുറം സാധ്യമായ എല്ലാ വഴികളിലൂടെയും ഇടപെടലുകളും, പോരാട്ടങ്ങളും തുടരുന്നുണ്ട്. 

ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട് ഉസ്താദേ a day will come..  കാലം അങ്ങയോട് മാപ്പ് പറയേണ്ടിവരുന്ന ഒരു ദിവസം.  അതിനായുള്ള കാത്തിരിപ്പാണ് 

മദനിയെപ്പോലൊരു നിസ്സഹായനായ മനുഷ്യൻ നേരിടുന്ന രാജ്യത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശനം അഡ്ഡ്രസ്സ്‌ ചെയ്യാത്ത സൊ കോൾഡ് വിപ്ലവകാരികൾക്ക് നമോവാഗം 

അഡ്വ ശ്രീജിത്ത്‌ പെരുമന
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments