മാവൂർ:
06/07/23
മാവൂരിലെ രാഷ്ട്രീയ, ടേഡ് യൂനിയൻ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയ നേതാവായിരുന്നു അന്തരിച്ച തയ്യിൽ ഹംസ ഹാജിയെന്ന് മാവൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അഭിപ്രായപെട്ടു.
മാവൂർ ഗ്രാസിം ഫാക്ടറിയിൽ തൊഴിൽ വിഷയങ്ങളുണ്ടാവുമ്പോൾ തൊഴിലാളികളുടെ പക്ഷത്ത് നിന്ന് അവരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി മറ്റ് ടേഡ് യൂനിയൻ നേതാക്കളോടൊപ്പം മുന്നണിയിൽ നിന്ന് പോരാടിയ നേതാവായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തിന് മുമ്പിൽ പലപ്പോഴും ബിർളാമാനേജ്മെന്റിന് മുട്ടുമടക്കേണ്ട അവസ്ഥ ഉണ്ടായിരുന്നതായും പ്രസംഗകർ എടുത്തു പറഞ്ഞു.
എസ്.ടി.യു.സംസ്ഥാന സെക്രട്ടറി, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, കുന്ദമംഗലം നിയോജകമണ്ഡലം ജന: സെക്രട്ടറി, മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് , മാവൂർ ഗ്രാസിം ഫാക്ടറി STU പ്രസിഡണ്ട്, മാവൂർ മഹല്ല് പ്രസിഡണ്ട് എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു.
മാവൂരിൽ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതിൽ ഏറെ ത്യാഗം സഹിച്ച നേതാവായിരുന്നു അദ്ദേഹം. നിശ്ചയദാർഢ്യവും ഉറച്ച നിലപാടുകളും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.
മാവൂരിൽ ചേർന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.ഉമ്മർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ. റസാഖ് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. രജ്ഞിത്ത്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.ജി. പങ്കജാക്ഷൻ, എം.ധർമ്മജൻ,വി.എസ്. രജ്ഞിത്ത്, ഇ.എൻ.പ്രേമനാഥൻ , വി.ബാലകൃഷ്ണൻ നായർ, കെ.സി.വത്സരാജ്, എ.കെ.മുഹമ്മദലി, പി.ഭാസ്ക്കരൻ നായർ, സത്യൻ കളരിക്കൽ, ഒ എം.നൗഷാദ്, ഖമറുദ്ദീൻ എരഞ്ഞോളി, കെ.എം.ഷമീർ, നാസർ മാവൂരാൻ, പി.ചന്ദ്രൻ , കെ.എസ്.രാമമൂർത്തി, യു.കെ.ഷരീഫ്, കെ.എം. മുർത്താസ്,സി.ടി. മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു. മുസ്ലിംലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.ലത്തീഫ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി കെ. ഉസ്മാൻ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments