മലപ്പുറം:
15/08/23/
ഒത്തു പിടിച്ചാൽ മലയും പോരും. പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനകമ്പനികളെ പരാചയപെടുത്താൻ പ്രവാസികൾ ഒന്നിച്ച് നിന്നാൽ നിങ്ങളുടെ യാത്ര ഇനിയെങ്കിലും സുഖകരമായി മുന്നോട്ട് നീക്കാം.
പ്രവാസി കളെ ചൂഷണം ചെയ്യുന്നത് അറുതി വരുത്താൻ ആഘോഷനാളുകളിൽ യാത്ര ചെയ്യാതെ പിടിച്ചു നിൽക്കാൻ കഴിഞ്ഞാൽ പ്രവാസികൾക്ക് കുത്തക വിമാനകമ്പനികളെ നിലയ്ക്ക് നിർത്താൻ കഴിയുമെന്ന് നൂറു ശതമാനവും ഉറപ്പിക്കാം ......
ഓണം കൂടാൻ നാട്ടിലെത്തി മടങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വര്‍ദ്ധിപ്പിച്ചു.
പ്രവാസികൾ ഒന്നിച്ച് നിൽക്കേണ്ട സമയം എപ്പഴോ കഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും ഒന്നിച്ചു നിന്ന് ആഘോഷങ്ങൾ മാറ്റിവെച്ച് പ്രതികരിക്കുക നമ്മെ ചൂഷണം ചെയ്യുന്ന വിമാനകമ്പനികളെ നിലയ്ക്ക് നിർത്താൻ ശ്രമിക്കുക
മീഡിയ വേൾഡ് ലൈവ് ന്യൂസ് റിപ്പോർട്ടർ അബ്ദു ചെറൂപ്പ
www.mediaworldlive.com

0 Comments