വിളയിൽ ഫസീല വി എം കുട്ടി അനുസ്മരണവും പുസ്തകപ്രകാശനവും ഇന്ന് 19 10 2023 കോഴിക്കോട് വെച്ച് നടക്കുന്നു:

mediaworldlivenews kozhikode

കോഴിക്കോട്:
19/10/23

മാപ്പിളപ്പാട്ടുകളെ ജനകീയ സംഗീത മാക്കി പ്രചരിപ്പിക്കുന്നതിൽ
മുഖ്യപങ്കുവഹിച്ച 

വിഎം കുട്ടിയുടെയും വിളയിൽ ഫസീല യുടെയും വിപുലമായ അനുസ്മരണ 
പരിപാടികൾ                     ഇന്ന് വൈകിട്ട് നാലര മണിക്ക് 
കോഴിക്കോട് ടൗൺഹാളിൽ  നടക്കുമെന്ന്  സംഘാടക സമിതി
കേളി കേരള ഭാരവാഹികൾ 
അറിയിച്ചു. 


അഡ്വ കെഎൻഎ ഖാദറാണ് അനുസ്മരണ പ്രഭാഷണം നടത്തുക 
 
വിളയിൽ ഫാസിലയുടെ ജീവിതം 

 ആസ്പദമാക്കി  ടിപി ചെറുപ്പ  രചിച്ച ഇശൽ  ജീവിതം എന്ന പുസ്തകത്തിന്റെ  പ്രകാശനവും ചടങ്ങിൽ നിർവഹിക്കപ്പെടും. 

മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ പുസ്തകം പരിചയപ്പെടുത്തും          

വി എം കുട്ടി യുടെയും ഫസീലയുടെയും ജനപ്രിയ ഗാനങ്ങളുടെ 
പുനരാലാപനം പ്രമുഖ ഗായകർ
നടത്തും 
കേളി കേരള യോഗത്തിൽ  പ്രസിഡന്റ് ടി പി  ചെറൂപ്പ അധ്യക്ഷത വഹിച്ചു. 
ജനറൽ  സെക്രട്ടറി            

കെ പിയു അലി  സ്വാഗതം പറഞ്ഞു.    കമാൽ വരദൂർ. നവാസ് പൂനൂർ സലാം  ഫോക്കസ് മാൾ.  അഡ്വ : പി. കുൽസു. പ്രകാശ് പൊതായ ഹസ്സൻ തിക്കോടി.
ഫൈസൽ എളേറ്റിൽ.  ഫസീലബാനു . ഹാരിബക്കർ. ജഷീല മാമ്പുഴ. സി മുനീറത്ത്.  ലുഖ്മാൻ അരീക്കോട്.  സാബി തെക്കേപുറം
അഡ്വ: ജാഷിദ്. എന്നിവർ സംസാരിച്ചു 
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങളെ താഴെ കൊടുത്തിരിക്കുന്ന 
വാഡ്സപ്പ് നമ്പറിൽ അയക്കുക 
9633346448 

www.mediaworldlive.com


Post a Comment

0 Comments