കണ്ണൂർ:
24/06/2025
കണ്ണൂരിൽ നിന്നും പാലക്കാട്ടേക്ക് നീട്ടിയ സ്പെഷ്യൽ ട്രെയിനിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി.) യുടെ നേതൃത്വത്തിൽ റെയിൽ യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ലോക്കോപൈലറ്റ് മാർക്കും യാത്രക്കാർക്കും മധുരപലഹാരം വിതരണം ചെയ്തു. ട്രെയിൻ 7.45 ന് കണ്ണൂരിലെത്തി. പാലക്കാട് ഡിവിഷൻ റെയിൽവേ യൂസേർസ് കൺസൾട്ടേറ്റീവ് അംഗം അഡ്വ.റഷീദ് കവ്വായി , എൻ. എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ , കോ- ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, പി.കെ.വത്സരാജ്, രാജു ചാൾസ് , ഗഫൂർ കാവിൻമൂല, സജീവൻ ചെല്ലൂർ, സാദ്ദിഖ് താണ , ഹാഷിം, ആർ.ഷനിൽ ,രഘു കക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
കണ്ണൂരിൽ നിന്നും രാവിലെ 8.10 ന് പുറപ്പെടുന്ന ട്രെയിനിൻ്റെ സമയം 7:45 ആക്കിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ പഴയ സമയം 8.10 ന് തന്നെ ട്രെയിൻ പുറപ്പെടാനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എം.ആർ.പി. സി.കണ്ണൂർ സ്റ്റേഷൻ മാനേജർക്ക് നിവേദനം നൽകിയതായി അറിയിച്ചു.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കണ്ണൂർ.
0 Comments