പ്രവാസികൾ സമൂഹത്തോടുള്ള കടമ മറക്കരുത്. സർഫുദ്ദീൻ വലിയ കത്ത്

Media world live news Kozhikode 

01/07/25/
ഷാർജ: 

ആഘോഷങ്ങൾ നടത്തുമ്പോഴും ഓരോ പ്രവാസിയും സ്വന്തം കാര്യം ശ്രദ്ധിക്കുവാനും, സമൂഹത്തോടുള്ള കടപ്പാട് നിർവ്വഹിക്കുവാൻ ശ്രമിക്കണമെന്ന് സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനും ദർശന മുഖ്യ രക്ഷാധികാരിയുമായ സർഫുദ്ദീൻ വലിയകത്ത് പറഞ്ഞു.

മക്കളുടെ സ്നേഹ പരിചരണങ്ങൾ ഇല്ലാതായത് കൊണ്ടാണ് നാട്ടിൽ വ്യദ്ധസദനങ്ങൾ കൂൺ പോലെ മുളച്ചു പൊന്താൻ കാരണമായതെന്നും ഇതിനെ മറികടക്കാൻ പ്രവാസികളും, സംഘടനകളും മുന്നോട്ട് വരണമെന്ന് ഭർശന കലാ സാംസ്കാരിക വേദി യു.എ.ഇ.സംഘടിപ്പിച്ച ഈദ് മീറ്റ് ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ, ഐ.എ.എസ് ട്രഷറർ ഷാജി ജോൺ, ഐ.എ.എസ്.                                          ജോ: ജനറൽ സിക്രട്ടറി ജിബി, ഐ.എ.എസ്.ഓഡിറ്റർ. ഹരിലാൽ, ഐ.എ.എസ്.എം.സി.അംഗങ്ങളായ എ.വി.മധു, മാത്യു മനപ്പാറ, മുരളിധരൻ, താലിബ്, അനീസ് ,പി .പി .പ്രഭാകരൻ, വിവിധ സംഘടന നേതാക്കളായ ഷിബു ജോൺ, നൗഷാദ് കോഴിക്കോട്, അഡ്വ.സന്തോഷ് നായർ, അഡ്വ.അൻസാർ താജ്, സോളൻ, പ്രവീൺ പാലക്കീൽ,
ദർശന ഭാരവാഹികളായ ശാഫി അഞ്ചങ്ങാടി, ടി.പി.അശറഫ്, കെ.വി.ഫൈസൽ, ഷെംസീർ നാദാപുരം, മുസ്തഫ കുറ്റിക്കോൽ, വീണ ഉല്ലാസ്, ഷിജി അന്ന ജോസഫ്, സി.പി.മുസ്തഫ. അഡ്വ.മുനാഷ് മുഹമ്മദലി എന്നിവർ ആശംസകൾ
 നേർന്നു സംസാരിച്ചു.
ഇരുപത് വർഷക്കാലമായി യു.എ.ഇ.യിൽ ഇവൻ്റെ. പ്രോഗ്രാം സംഘടിവിക്കുന്ന കലാകരൻ ജാക്കി റഹ് മാൻ, ജീവകാരുണ്യ പ്രവർത്തകനായ ഷാർജ അബ്ദുല്ല പാലത്തിൽ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. ദർശന പ്രസിഡണ്ട് സി.പി.ജലീൽ അദ്ധ്യക്ഷത വഹിച്ചു. ദർശന ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതവും. ദർശന ട്രഷറർ സാബു തോമസ് നന്ദിയും പറഞ്ഞു.

വിദ്യാർത്ഥികൾ അവതരിച്ച ഒപ്പന, കോൽക്കളി, അറബിക് ഡാൻസ് എന്നീ കലാപരിപാടികളും അരങ്ങേറി.      

സലീം മുട്ടം, കെ.ടി.പി.ഇബ്രാഹിം, ബീന സി.ബി., സുബൈർ എന്നിവർ നയിച്ച ഗാനമേളയും പരിപാടികൾക്ക് മാറ്റ് കുട്ടി. .
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.

www.mediaworldlive.com

Follow this link to join my WhatsApp group: https://chat.whatsapp.com/BxImcMVX1HIGK9LSR9am2C

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

Post a Comment

0 Comments