വയനാട് ജില്ലയിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണന്ന് കരുതിയ വള്ളിയൂർകാവ് പ്രദർശന കേന്ദ്രം സംരക്ഷണമില്ലാതെ നശിക്കുന്നു


24/02/23

മാനന്തവാടി:     

കേരള സര്‍ക്കാരിന്റെ തലശ്ശേരി പൈതൃക പദ്ധതിയിലുള്‍പ്പെടുത്തി വള്ളിയൂര്‍ക്കാവില്‍ അഞ്ച് കോടിയോളം രൂപ ചിലവില്‍ നിര്‍മിച്ച കെട്ടിടങ്ങളാണ് ആളും അനക്കവുമില്ലാതെ നശിക്കുന്നത്.വിനോദ സഞ്ചാര വകുപ്പ് വള്ളിയൂര്‍ക്കാവ് ഡവലപ്പ്‌മെന്റ് ഓഫ് മാര്‍ക്കറ്റ് ആന്‍ഡ് എകസിബിഷന്‍ സ്‌പെയ്സ് എന്ന പേരിലാണ് വള്ളിയൂര്‍ക്കാവ് ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള ഭൂമിയില്‍  നാന്നൂറ്റി എൺപത്തി ഏഴ് കോടി രൂപാ ചിലവില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്.കെട്ടിടം മാസങ്ങള്‍ക്ക് മുമ്പാണ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. 

എന്നാല്‍ കെട്ടിടത്തിന്റെ പലഭാഗങ്ങളിലും വിള്ളല്‍ സംഭവിച്ച്‌ തുടങ്ങിയിട്ടുണ്ട്.

ദേവസ്വം ഭൂമിയായ വള്ളിയൂര്‍ക്കാവിലെ വയലിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ഈ ഭാഗത്ത് വെള്ളം കയറും. ഇതിനായി കെട്ടിടം കരിങ്കല്ല് കെട്ടി ഉയര്‍ത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെ ആഴ്ച്ച ചന്തകള്‍ നടത്താനായിരുന്നു തീരുമാനം. കരിങ്കല്ലുകള്‍ വേണ്ടരീതിയില്‍ സിമന്റ് ഉപയോഗിച്ച്‌ നിര്‍മിക്കാത്തത് കാരണമാണ് വയലിലുള്ള കരിങ്കല്‍ കെട്ടിന് വിള്ളല്‍ വന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടങ്ങള്‍ ഏത് രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ തീരുമാനിച്ചിട്ടില്ല. വള്ളിയൂര്‍ക്കാവ് ഉത്സവം നടക്കുമ്ബോള്‍ ട്രേഡ്ഫയര്‍ നടത്താനും ഉത്സവത്തിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ക്കും പ്രയോജനപ്പെടുത്തിയിരുന്ന ഭൂമിയിലാണ് താഴെക്കാവ് അമ്ബലത്തോട് ചേര്‍ന്ന് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. എന്നാല്‍ ഏത് രീതിയിലുള്ള ചന്തയാണ് ഇവിടെ നടത്താന്‍ കഴിയുക എന്നോ ഏത് വകുപ്പാണ് തുടര്‍നടപടികള്‍ നടത്തേണ്ടതെന്നോ ഇത് വരെയും തീരുമാനിച്ചിട്ടില്ല. പരമ്ബരാഗത രീതിയില്‍ ഓട് മേഞ്ഞുള്ള അഞ്ച് ക്ലസ്റ്ററുകളിലായി ഇരുപത്തി ഏഴ് കടമുറി കളും നിലകൊള്ളുന്നു
മീഡിയ വേൾഡ് ലൈവ് ന്യൂസ് വയനാട്

Post a Comment

0 Comments