വയനാട്:
വയനാട് തൊണ്ടര്‍നാട് മക്കിയാട് കോട്ടയില്‍ പുള്ളിമാലമ്മ ക്ഷേത്രത്തിന്റെ ഭൂമിയില്‍ നിന്നാണ് വ്യാപകമായി മരം മുറിച്ചു മാറ്റിയത്. ഇത് സംബന്ധിച്ച് ക്ഷേത്രത്തിന്റെ ചുമതലയുള്ള ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ തൊണ്ടര്‍നാട് പൊലീസില്‍ പരാതി നല്‍കി.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള മക്കിയാട് കോട്ടയില്‍ പുള്ളിമാലമ്മ ക്ഷേത്രത്തിന്റെ പേരില്‍ ആറേക്കറിലധികം ഭൂമിയാണ് സ്വന്തമായുള്ളത്. 2005 ല്‍ ക്ഷേത്രം പുനരുദ്ധാരണത്തിനായി ഏതാനും ഭാഗങ്ങള്‍ പൊളിച്ചു മാറ്റിയെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം ക്ഷേത്രം ഭൂമിയില്‍ നിന്നും പ്ലാവ്, ചടച്ചി തുടങ്ങിയതുള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചത് ദേവസ്വം ബോര്‍ഡിന്റെ യാതൊരു വിധ അനുമതിയും വാങ്ങാതെ മുറിച്ചു മാറ്റിയത്. സംഭവം അറിഞ്ഞവര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പൊലീസ് അന്വേഷണം നടത്തിവരികയാണ്. ക്ഷേത്രഭൂമിയിലുള്ള ആദായങ്ങളും മറ്റും കമ്മിറ്റിയിലെ ചിലര്‍ അനധികൃതമായി വില്‍പ്പന നടത്തുന്നതായും ക്ഷേത്രത്തിന്റെ കെട്ടിട നിര്‍മാണമടക്കമുള്ള പ്രവര്‍ത്തനങ്ങളോ പൂജാദികര്‍മ്മങ്ങളോ നടക്കുന്നില്ലെന്നും ചിലര്‍ ആരോപിക്കുന്നു. എന്നാല്‍ കാടുമൂടിക്കിടക്കുന്ന ക്ഷേത്ര ഭൂമിയില്‍ കൃഷിയിറക്കുവാനുള്ള കമ്മിറ്റിയുടെ കൂട്ടായ തീരുമാനപ്രകാരമാണ് പടുമരങ്ങള്‍ മുറിച്ചതെന്നാണ് കമ്മിറ്റി സെക്രട്ടറിയുടെ വിശദീകരണം. ഈ മാസം 12 ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത പതിനെട്ട് പേര്‍ ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നും സെക്രട്ടറി അറിയിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് വയനാട്

0 Comments