മഞ്ചേരി:
മലപ്പുറം കോനോമ്പാറ പുതശേരി വീട്ടില്‍ റിയാസ്, പട്ടര്‍ക്കടവ് പനഗാഗര സ്വദേശി നിഷാന്ത്, പട്ടര്‍ക്കടവ് മൂന്നോക്കാരന്‍ വീട്ടില്‍ സിറാജുദീന്‍ എന്നിവരാണ് എക്സൈസ് പിടിയിലായത്.
മഞ്ചേരി തുറയ്ക്കലിലെ കൊറിയര്‍ സര്‍വീസ് സ്ഥാപനത്തിലേക്ക് പീനട്ട് ബട്ടര്‍ഫ്രൂട്ട് ജാം എന്ന വ്യാജേന മയക്കുമരുന്ന് ഒളിപ്പിച്ചാണ് പ്രതികള്‍ എം.ഡി.എം.എ കടത്തിയത്.
വിപണിയില്‍ ഇരുപത്തി അഞ്ച് ലക്ഷം വില വരും. കൊറിയര്‍ മാര്‍ഗം എം.ഡി.എം.എ എത്തുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസമായി നിരിക്ഷണം നടത്തി വരികയായിരുന്നു. എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് തുറയ്ക്കലിലെ കൊറിയര്‍ സര്‍വീസ് കേന്ദ്രത്തിനു സമീപം രഹസ്യമായി നിരീക്ഷിച്ചു വരുന്നതിനിടെയാണ് പ്രതികള്‍ എം.ഡി.എം.എ കൈപ്പറ്റാന്‍ എത്തിയത്. റിയാസ് കൈപ്പറ്റുന്ന മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിന് സഹായിക്കുന്നവരാണ് പിടിയിലായ മറ്റ് രണ്ട് പേര്‍. ഗ്രാമിന് 3ൺ മുവ്വായിരം മുതല്‍ അയ്യായിരം വരെ വിലയില്‍ ചെറു പാക്കറ്റുകള്‍ ചെയ്താണ് വില്‍പ്പന നടത്തിയിരുന്നത്. എക്‌സൈസ് ഉത്തരമേഖലാ സ്‌ക്വാഡ് ഇന്‍പെക്ടര്‍ ടി.ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, കെ. ഷിബുശങ്കര്‍, ടി. സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതികളെ ഇന്ന് മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിക്ക് മുന്‍പാകെ ഹാജരാക്കും.
മീഡിയ വേൾഡ് ലൈവ് ന്യൂസ് മലപ്പുറം

0 Comments