മലപ്പുറം:
മലപ്പുറം റോസ് ലോൻഞ്ച് ഓഡിറ്റോറിയത്തിലാണ് യോഗം നടക്കുക
ജില്ലാ കൗണ്‍സിലിന് മുമ്പ് മണ്ഡലം ഭാരവാഹികളെ കാണുന്ന നേതൃത്വം ഇവരുടെ കൂടി അഭിപ്രായം തേടിയാവും അന്തിമ തീരുമാനമെടുക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടിയുടെ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എം.എല്‍.എയുമായ പി.അബ്ദുല്‍ ഹമീദ്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ ജില്ലാ സെക്രട്ടറിയുമായ ഇസ്‌മായില്‍ മൂത്തേടം, മുന്‍ എം.എല്‍.എ എം.ഉമ്മര്‍, സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഷ്‌റഫ് കോക്കൂര്‍ എന്നിവര്‍ പരിഗണനയിലുണ്ട്.
ഒരാള്‍ക്ക് ഒരുപദവി എന്നതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നതാണ് അബ്ദുല്‍ഹമീദ് എം.എല്‍.എയ്ക്കും ഇസ്‌മായില്‍ മൂത്തേടത്തിനും മുന്നിലെ തടസ്സം. തദ്ദേശസ്ഥാപനങ്ങളിലെ പദവികളെ ഈ മാനദണ്ഡത്തില്‍ ഉള്‍പ്പെടൂ എന്നും എം.എല്‍.എമാര്‍ ഇതിന് പുറത്താണെന്നുമുള്ള വാദവുമുണ്ട്. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം മനസ് തുറന്നിട്ടില്ല. നിലവിലെ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ.ലത്തീഫ് എം.എല്‍.എയ്ക്ക് നേരെയും ഇരട്ടപദവി പ്രശ്നം ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.
മുസ്‌ലിം ലീഗ് സംസ്ഥാന, ദേശീയ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പും തൊട്ടുമുന്നിലുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ലീഗിന്റെ മുഖമായ നേതാവിനെ കൊണ്ടുവരാനും ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയെ പരിഗണിക്കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരും എം.എല്‍.എ സ്ഥാനം വഹിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റികളില്‍ മാത്രം ഒരുപദവി മാനദണ്ഡം കര്‍ശനമാക്കുന്നത്
മീഡിയ വേൾഡ് ലൈവ് ന്യൂസ് മലപ്പുറം

0 Comments