മുക്കം:
മൈമൂന, പി.ആമിന എന്നിവര്‍ക്ക് അദ്ധ്യാപകരും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. മുക്കം മുസ്ലീം ഓര്‍ഫനേജ് സെക്രട്ടറി വി.അബ്ദുള്ളക്കോയ ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സാദിഖ് കൂളിമാട് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ബിജുന മോഹന്‍, എം.എം.ഒ അക്കാദമിക് ഡയറക്ടര്‍ പി.അബ്ദു, മുന്‍ പ്രിന്‍സിപ്പല്‍ പി.വി ഷാനവാസ്, മുന്‍ പ്രധാനദ്ധ്യാപകന്‍ എം.പി ജാഫര്‍, കാന്തിമതി, ടി.പി മന്‍സൂര്‍ അലി, മുഹമ്മദ് ഇഖ്ബാല്‍, ഡോ.ഒ.വി അനൂപ്, കെ.അബ്ദുല്‍ ഗഫൂര്‍, കെ.എം മുഹമ്മദ് നൗഫല്‍, പി.സ്വാബിര്‍, ലുഖ്‌മാനുല്‍ ഹക്കീം, ഹാഷ്‌മി നിയാസ്, മുഹമ്മദ് നൗഫല്‍, ലമഹ മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. ജി.പ്രീത സ്വാഗതവും എം. പി റോബിന്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments