ഷാർജയിൽ ഇമാം സയീദ് ബിൻ മൻസൂർ മസ്ജിദ് ഉദ്ഘാടനം ചെയ്തു




ഇസ്ലാമിക കാര്യ വകുപ്പാണ് മസ്ജിദ് തുറന്നു കൊടുത്തത്

ഷാർജ 

റംസാൻ മാസത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് അല്‍ഖൂസ് ഏരിയയില്‍ നാന്നൂറ്റി അമ്പതി ലധികം വിശ്വാസികള്‍ക്കായി പള്ളി തുറന്നത്. മുവ്വായിരത്തി അഞ്ഞൂറ്റി പതിനേഴ് ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്.

ഒരേസമയം നാന്നൂറ്റി അമ്പതി ലധികം പുരുഷന്‍മാര്‍ക്കും അറുപത്തി അഞ്ച്ലധികം സ്ത്രീകള്‍ക്കും നമസ്കരിക്കാന്‍ സൗകര്യമുണ്ട്. ഇസ്‍ലാമിക് അഫയേഴ്‌സ് ഡിപ്പാര്‍ട്മെന്‍റ് മേധാവി അബ്ദുല്ല ഖലീഫ യാറൂഫ് അല്‍ സബൂസി, ഉദ്യോഗസ്ഥര്‍, പള്ളി പണിയാന്‍ സഹായിച്ചവര്‍ മലയാളികൾ ഉള്‍പ്പെടെ നിരവധി പേര്‍ ഉ‍ദ്ഘാടനത്തില്‍ പങ്കെടുത്തു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് ഷാർജ

Post a Comment

0 Comments