മാർച്ച് ആറ് മുതൽ മാർച്ച് ഏഴ് വരെ മദ്യ വിൽപന ശാലകളുടെ പ്രവർത്തനം നിരോധിച്ചു



ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച്‌ മാര്‍ച്ച്‌ ആറ് വൈകിട്ട് ആറ് മുതല്‍ മാര്‍ച്ച്‌ ഏഴ് വൈകിട്ട് ആറ് വരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലെയും മദ്യവില്‍പന ശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ച്‌ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിറക്കി.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഉത്തരവിന് വിരുദ്ധമായി ഈ പ്രദേശങ്ങളില്‍ ഈ ദിവസങ്ങളില്‍ മദ്യം വിതരണം ചെയ്യാനോ വില്‍പന നടത്താനോ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മാര്‍ച്ച്‌ 7 നാണ് പൊങ്കാല. ക്ഷേത്ര പരിസരത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനുള്ള ബാരിക്കേഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ദീപാലങ്കാരങ്ങള്‍ സജ്ജീകരിക്കുന്ന അവസാന വട്ട ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്
മീഡിയ വേൾഡ് ലൈവ് ന്യൂസ് തിരുവനന്തപുരം

Post a Comment

0 Comments